Home Featured പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി

പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി

by admin

ബെംഗളൂരു: പോക്‌സോ കേസ് റദ്ദാക്കണമെന്ന കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.2024 മാര്‍ച്ച് 14 നാണ് 81കാരനായ യെദ്യൂരപ്പക്കെതിരെ ലൈംഗിക അതിക്രമകേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഔദ്യോഗിക വസിതിയില്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്ന 17കാരിക്ക് നേരെ അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു നഗരത്തിലെ സദാശിവനഗര്‍ പൊലീസ് യെദ്യൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യെദ്യൂരപ്പ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. കേസ് മറച്ചുവെക്കാന്‍ കുട്ടിയുടെ മാതാവിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ആരോപങ്ങളുണ്ട്. കേസില്‍ യെദ്യൂരപ്പയുടെ സഹായികള്‍ ഉള്‍പ്പടെ നാലുപ്രതികളാണുള്ളത്.

വിവാഹം കഴിക്കുക എന്നത് എന്‍റെ സ്വപ്നം’: നാലാം വിവാഹത്തെക്കുറിച്ച്‌ സൂചന നല്‍കി ഗായകന്‍ ലക്കി അലി

ലക്കി അലിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. 66 കാരനായ ഗായകൻ നാലാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത.ഡല്‍ഹി സുന്ദര്‍ നഴ്സറിയില്‍ നടന്ന 18-ാമത് കഥകാർ ഇന്‍റര്‍നാഷണല്‍ സ്റ്റോറിടെല്ലർ ഫെസ്റ്റിവലിലാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.പരിപാടിയില്‍ ലക്കി അലി തന്‍റെ ചില ഐക്കണിക് ഗാനങ്ങള്‍ അവതരിപ്പിച്ചു. അവയുടെ പിന്നിലെ കഥകള്‍ പറയുമ്ബോഴാണ് ഗായകന് “എന്‍റെ സ്വപ്നം വീണ്ടും വിവാഹം കഴിക്കുക എന്നതാണ്”. ഈ പ്രസ്താവന അദ്ദേഹം വീണ്ടും വിവാഹം കഴിക്കുന്ന സൂചനയാണ് എന്നാണ് വാര്‍ത്ത.

അലിയുടെ സ്വകാര്യ ജീവിതവും അദ്ദേഹത്തിന്‍റെ സംഗീത ജീവിതം പോലെ തന്നെ സംഭവബഹുലമായിരുന്നു. 1996-ല്‍ അദ്ദേഹം ഓസ്‌ട്രേലിയക്കാരിയായ മേഗൻ ജെയ്ൻ മക്‌ക്ലിയറിയെ വിവാഹം കഴിച്ചു അവർക്ക് രണ്ട് കുട്ടികളുണ്ട്, തവൂസ്, തസ്മിയ. സുനോ എന്ന ആല്‍ബത്തിന്‍റെ നിർമ്മാണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ വിവാഹ മോചിതയായി. 2000-ല്‍ അദ്ദേഹം അനാഹിത എന്ന പേർഷ്യൻ യുവതിയെ വിവാഹം കഴിച്ചു. അവള്‍ ഇസ്ലാം മതം സ്വീകരിച്ച്‌ ഇനയ എന്ന പേര് സ്വീകരിച്ചു. അവർക്ക് സാറ, റയ്യാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.

2010ല്‍ ബ്രിട്ടീഷ് മോഡലും തന്നേക്കാള്‍ 25 വയസ്സ് കുറവുള്ള മുൻ മോഡലായ കെയ്റ്റ് എലിസബത്ത് ഹാലയെയാണ് മൂന്നാമത് ലക്കി അലി വിവാഹം കഴിച്ചത്. എന്നാല്‍ 2017ല്‍ ഇവർ വിവാഹമോചിതരായി.വിവാഹ ബന്ധങ്ങളില്‍ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച്‌ ഇണകള്‍ക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലി സൂചിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group