Home Featured ബംഗളുരുകാർക്ക് ആകാശ വിസ്മയമൊരുക്കി എയ്റോ ഇന്ത്യ ഷോയുടെ റിഹേഴ്സൽ

ബംഗളുരുകാർക്ക് ആകാശ വിസ്മയമൊരുക്കി എയ്റോ ഇന്ത്യ ഷോയുടെ റിഹേഴ്സൽ

by admin

ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിന്റെ ആകാശത്ത് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയ അഭ്യാസപ്രകടനത്തിൽ ത്രസിച്ച് കാണികൾ. വ്യോമസേനയുടെ എയ്റോബാറ്റിക് ടീമായ സൂര്യകിരണിൻ്റെ ഒമ്പത് പോർവിമാനങ്ങൾ ആകാശത്ത് തീർത്തത് അദ്ഭുതവും ആവേശവും ജനിപ്പിക്കുന്ന വർണക്കാഴ്‌ചകൾ. ഇത്തവണത്തെ എയ്റോ ഇന്ത്യയുടെ ഫൈനൽ ഡ്രസ്സ് റിഹേഴ്സലായിരുന്നു വ്യാഴാഴ്‌ച. വ്യോമസേനയുടെ ഇരട്ട എൻജിൻ പോർവിമാനമായ സുഖോയ് എസ്.യു.-57, ആരാധകരുടെ പ്രിയപ്പെട്ട തേജസ്, എച്ച്.എ.എലിൻ്റെ ഹെലികോപ്റ്ററുകൾ എന്നിവയും അഭ്യാസപ്രകടനങ്ങളുമായി കാണികൾക്ക് വിസ്മയമൊരുക്കി.

സൂര്യകിരൺ ടീം എത്തിയതോടെ കാഴ്‌ചകൾ കൂടുതൽ ചടുലമായി. നീലാകാശത്ത് വിവിധ വർണങ്ങളിലുള്ള പുകയുതിർത്ത് പോർവിമാനങ്ങൾ ചിത്രങ്ങൾ രചിച്ചു. ദേശീയ പതാകയുടെ വർണങ്ങൾ തീർത്തും ഇടയ്ക്ക് സ്നേഹത്തിൻ്റെ ഹൃദയചിഹ്നം വരച്ചും കാണികളുടെ കൈയടി നേടി. നിരയായി മുകളിലേക്ക് കുതിച്ചും കരണം മറിഞ്ഞും വശങ്ങളിലേക്ക് ഊളിയിട്ടും സൂര്യകിരണിന്റെ പോർവിമാനങ്ങൾ എല്ലാവരേയും ഞെട്ടിച്ചു.

റിഹേഴ്സൽ വീക്ഷിക്കാൻ സായുധ സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും സ്കൂൾ വിദ്യാർഥികളും എത്തിയിരുന്നു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ അരങ്ങേറുക. ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ സ്പെയ്‌സ്-ഡിഫൻസ് പ്രദർശനമാണിത്.

ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുമെന്ന് അധ‍്യാപകര്‍ ഭീഷണിപ്പെടുത്തി; പരാതി നല്‍കി അനാമികയുടെ കുടുംബം

രാമനഗരിയിലെ നഴ്സിങ് കോളെജില്‍ മലയാളി വിദ‍്യാർഥിനി അനാമിക ആത്മഹത‍്യ ചെയ്ത സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി.ഹരോഹള്ളി പൊലീസിലാണ് പരാതി നല്‍കിയത്. അധ‍്യാപകരില്‍ നിന്നുമുണ്ടായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ‌ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുമെന്ന് അധ‍്യാപകർ ഭീഷണിപ്പെടുത്തിയെന്നും കുടുബം പരാതിയില്‍ ചൂണ്ടിക്കാട്ടി. അധ‍്യാപകരുടെ മാനസിക പീഡനത്തെ പറ്റി അനാമിക കുടുംബത്തോട് സൂചിപ്പിച്ചിരുന്നു. അനാമികയുടെ കൂടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ‍്യാർഥിനി അധ‍്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ പഠനം നിർത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ ദയാനന്ദ സാഗർ കോളെജ് ഹോസ്റ്റലില്‍ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിനി അനാമികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ശേഷം പൊലീസ് സമീപത്തെ സ്വകാര‍്യ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് സർക്കാർ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. അനാമികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ സഹപാഠികളും രംഗത്തെത്തിയിരുന്നു.

അനാമിക എഴുതിയ ആത്മഹത‍്യാ കുറിപ്പുകളില്‍ ഒന്ന് കാണാനില്ലെന്നായിരുന്നു സഹപാഠികളടെ ആരോപണം. അനാമികയുടെ ആത്മഹത‍്യയെ തുടർന്ന് പ്രിൻസിപ്പല്‍ സന്താനത്തെയും അസിസ്റ്റന്‍റ് പ്രൊഫസർ സുജിതയെയും സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരുടെയും മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയർന്ന സാഹചര‍്യത്തിലായിരുന്നു നടപടി. എന്നാല്‍ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര‍്യമില്ലെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആവശ‍്യം.

You may also like

error: Content is protected !!
Join Our WhatsApp Group