Home Featured രാജ്യത്ത് ആദ്യമായി ഡബിൾ ഡക്കർ വാഗണുകൾ ഉപയോഗിച്ച് ബെംഗളൂരു ഡിവിഷൻ

രാജ്യത്ത് ആദ്യമായി ഡബിൾ ഡക്കർ വാഗണുകൾ ഉപയോഗിച്ച് ബെംഗളൂരു ഡിവിഷൻ

by admin

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഡബിൾ ഡക്കർ വാഗണുകൾ ഉപയോഗിച്ച് കാറുകൾ കയറ്റിയയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ. എ.സി.ടി.-1 റേക്ക് (ബോഗി കവേർഡ് ടോളർ ഹൈറ്റ് ഓട്ടോ-കാർ കാരിയർ) ഉപയോഗിച്ച് 264 ആഡംബര കാറുകളാണ് ഒറ്റയടിക്ക് കയറ്റിയയച്ചത്. ആന്ധ്രയിലെ സത്യസായി ജില്ലയിലുള്ള പെനുഗൊണ്ടയിൽനിന്ന് ഹരിയാണയിലെ ഗർജിയൻ ജില്ലയിലുള്ള ഫാറൂഖ് നഗറിലേക്കാണ് കാറുകളെത്തിച്ചത്. ഈ ഒറ്റ സർവീസിന് 34 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. വാഹനങ്ങൾ കയറ്റിയയക്കുന്നതിൽ റെയിൽവേയുടെ പുതിയ അധ്യായമാണ് തുറന്നതെന്നും ദക്ഷിണ-പശ്ചിമ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.

264 കാറുകൾ കയറ്റിയയയ്ക്കാൻ ശേഷിയുള്ള പ്രത്യേകം തയ്യാറാക്കിയ 33 വാഗണുകളാണ് എ.സി.ടി.-1 റാക്കിലുള്ളത്. ഡബിൾ ഡക്കർ വാഗണുകളിലെ രണ്ടുഡക്കിലും കാറുകൾ കയറ്റാനാകുമെന്നതാണ് ഇതിലെ നേട്ടം. ഗതാഗതച്ചെലവ് കൂട്ടാതെ കൂടുതൽ കാറുകൾ കയറ്റിയക്കാൻ കഴിയും. ഡിവിഷണൽ മാനേജർ അമിതേഷ് കുമാർ സിൻഹ, അഡീഷണൽ മാനേജർ പരീക്ഷിത് മോഹനപുരിയ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ കൃഷ്ണ ചൈതന്യ എന്നിവർ സംബന്ധിച്ചു.

അമ്മയ്‌ക്കൊപ്പം പോകാൻ കരഞ്ഞ കുഞ്ഞിന്റെ കൈപിടിച്ച്‌ തിരിച്ചു; അങ്കനവാടി ടീച്ചര്‍ക്കെതിരെ പരാതി

കോഴിക്കോട് താമരശ്ശേരിയില്‍ അങ്കനവാടി അധ്യാപിക മൂന്ന് വയസുകാരിയെ ഉപദ്രവിച്ചതായി പരാതി. കുട്ടിയുടെ കൈ പിടിച്ച്‌ തിരിച്ചതായാണ് പരാതി.മൂന്നാംതോട് സുധി മെമ്മോറിയല്‍ അങ്കനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി ഉയർത്തിയത്. മലബാർ ഉന്നതി നിവാസികളായ അനുകൃഷ്ണ, ഷിബിൻ ദമ്ബതികളുടെ മകള്‍ക്കാണ് പരിക്കേറ്റത്. അങ്കനവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

വേദനയെത്തുടർന്ന് കുഞ്ഞ് കരഞ്ഞെങ്കിലും ടീച്ചർ ഗൗനിച്ചില്ല. വീട്ടിലെത്തിയിട്ടും കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടിക്ക് സാരമായി പരിക്കേറ്റ വിവരം മനസിലാകുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group