Home Featured ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി.

ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി.

by admin

ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. കോഴിക്കോടാണ് സംഭവം. 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂര്‍ സ്വദേശി ഷഫീഖാണ് പിടിയിലായത്.ഡാന്‍സാഫും നടക്കാവും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷഫീഖ് പിടിയിലാകുന്നത്. ഈ വര്‍ഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തില്‍ പിടിച്ചെടുത്തത്.ബാംഗ്‌ളൂരില്‍ ടാക്‌സി ഡ്രൈവറായ ഷഫീഖ് കോഴിക്കോട് ലഹരി എത്തിക്കുന്ന ക്യാരിയറാണെന്നാണ് പോലീസ് പറയുന്നത്. രാവിലെ ഏഴിന് ബെംഗളൂരുവില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിലാണ് ഷഫീഖ് എത്തിയത്.

പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങിയ ഷഫീഖിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ഡാന്‍സാഫ് സംഘം തടഞ്ഞ് പരിശോധിച്ചത്. തുടര്‍ന്ന് ബാഗിനുള്ളില്‍ 254 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.സമാന രീതിയില്‍ ബെംഗളൂരുവില്‍ പണിയെടുക്കുന്ന പലരും നാട്ടില്‍ വരുമ്ബോള്‍, എംഡിഎം കടത്താറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കുന്നമംഗലത്ത് ലോഡ്ജില്‍ വച്ച്‌ 28 ഗ്രാം എംഡിഎംയുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. മാളുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി, മയക്കുമരുന്ന് കടത്തു സംഘങ്ങളെത്തുന്നിടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.

സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റി നാര്‍ക്കോട്ടിക് ടീമാണ് ഡാന്‍സാഫ്. രാപ്പകല്‍ ഇല്ലാതെ നഗരത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് മാഫിയകള്‍ തമ്ബടിക്കുന്ന പ്രദേശങ്ങള്‍, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, വാടക വീടുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, മാളുകള്‍, ഫുട്‌ബോള്‍ ടര്‍ഫുകള്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ച്‌ ഡിസിപിയുടെയും നാര്‍ക്കോട്ടിക് എസിയുടെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി. പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗവും വില്‍പ്പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡാന്‍സാഫ് ടീമിനെ വിവരമറിയിക്കാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group