കര്‍ണാടകയില്‍ മുറിവ് തുന്നുന്നതിനു പകരം ഫെവിക്വിക്ക് ഉപയോഗിച്ച നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ ജ്യോതിയെയാണ് കൃത്യവിലോപത്തിന് സസ്പെന്‍ഡ് ചെയ്തത്.ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലെ അടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കവിളില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തസ്രാവമുണ്ടായ ഏഴ് വയസ്സുകാരന് ഗുരുകിഷന് അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വര്‍ഷങ്ങളായി താന്‍ മുറിയില്‍ ഫെവിക്വിക്ക് ഉപയോഗിക്കുന്നുണ്ടെന്നും തുന്നലുകള്‍ കുട്ടിയുടെ മുഖത്ത് സ്ഥിരമായ ഒരു മുറിവ് അവശേഷിപ്പിക്കുമെന്നും പറഞ്ഞാണ് നഴ്സ് കൃത്യം ചെയ്തത്. സംഭവം എതിര്‍ത്ത വീട്ടുകാര്‍ക്ക് ഇവര്‍ ഇതുമായി ബന്ധപ്പെട്ട വിഡിയോ കാണിച്ചുകൊടുത്തതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജ്യോതിയെ സസ്പെന്‍ഡ് ചെയ്യുന്നതിനുപകരം അവരെ ഹാവേരി താലൂക്കിലെ ഗുത്തല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഇവരെ സസ്പെന്‍ഡ് ചെയ്തത്. കുട്ടി ആരോഗ്യവാനാണെന്നും എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ആരോഗ്യ അധികാരികള്‍ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഹിന്ദുക്കള്‍ പരമ്ബരാഗത വസ്ത്രം ധരിക്കണം പ്രാദേശിക ഭക്ഷണം കഴിക്കണം ; ഇംഗ്ളീഷ് സംസാരിക്കരുതെന്ന് ആര്‍എസ്എസ് മേധാവി
പൊതുപരിപാടികളില്‍ പങ്കെടുക്കുമ്ബോള്‍ ഹിന്ദുക്കള്‍ പരമ്ബരാഗത വസ്ത്രം ധരിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കരുതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.’നാം സംസാരിക്കുന്ന ഭാഷ, യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, നമ്മുടെ വസ്ത്രങ്ങള്‍ എന്നിവ ഇന്ത്യയുടെ പാരമ്ബര്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും നാം ചിന്തിക്കണമെന്നും പറഞ്ഞു.’ധര്‍മ്മം’ ഹിന്ദുമതത്തിന്റെ ആത്മാവാണെന്നും അത് ഓരോരുത്തരും വ്യക്തിഗതമായി അനുഷ്ഠിക്കണമെന്നും പറഞ്ഞു. ഓരോ കുടുംബവും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒത്തുകൂടണം, അവരുടെ നിലവിലെ ജീവിതശൈലി പാരമ്ബര്യത്തിന് അനുസൃതമാണോ എന്ന് പ്രാര്‍ത്ഥിക്കാനോ ചര്‍ച്ച ചെയ്യാനോ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട ജില്ലയിലെ പമ്ബാ നദിക്കരയില്‍ നടക്കുന്ന ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘ഹിന്ദുഐക്യ സമ്മേളനം’ ബുധനാഴ്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ഭഗവത് പറഞ്ഞു. ”നാം നമ്മുടെ സ്വന്തം പ്രദേശങ്ങളിലെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും സഹായം ആവശ്യമുള്ള നമ്മുടെ സ്വന്തം സഹോദരങ്ങളെ സന്ദര്‍ശിക്കുകയും വേണം. നമ്മള് ഇംഗ്ലീഷ് സംസാരിക്കരുത്, നമ്മുടെ പ്രാദേശിക വിഭവങ്ങള്‍ കഴിക്കണം. പരിപാടികളില്‍ പങ്കെടുക്കുമ്ബോള്‍, പാശ്ചാത്യ വസ്ത്രങ്ങളല്ല, നമ്മുടെ സ്വന്തം പരമ്ബരാഗത വസ്ത്ര ശൈലിയില്‍ ഉറച്ചുനില്‍ക്കണം, ”ഭാഗവത് പറഞ്ഞു.
ഹിന്ദു സമൂഹം അതിജീവനത്തിനായി ഒന്നിക്കണം സമൂഹമെന്ന നിലയില്‍ സ്വയം ശക്തിപ്പെടുത്തണം. എന്നാല്‍ ശക്തിപ്പെടുത്തുന്നതിന് അതിന്റേതായ ഭയങ്ങളുണ്ട്. ശക്തി, അത് ഉപയോഗിക്കുന്ന രീതി പ്രധാനമാണ്. അത് മറ്റാരെയും ഉപദ്രവിക്കുന്നതാകരുത്. തങ്ങളുടെ മതവും വിശ്വാസവുമാണ് പരമോന്നതമെന്ന് പലരും കരുതുന്നതാണ് ലോകമെമ്ബാടുമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.