മകനെ സ്കൂളില്‍ കൊണ്ടുവിടാനെത്തിയ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്. കർണാടക ബെംഗളൂരിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം.ഇരുവരും കഴിഞ്ഞ എട്ട് മാസമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കര്‍ണാടകയിലെ തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജുവിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിരിഞ്ഞുതാമസിക്കുകയായിരുന്നെങ്കിലും രാജു ശ്രീഗംഗയുമായി വഴക്കിടുക പതിവായിരുന്നു. കൊലപാതകത്തിൻ്റെ തലേദിവസവും ഇയാള്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
മകനെ കാണണമെന്ന് പറഞ്ഞ് എത്തിയെങ്കിലും ശ്രീഗംഗ സമ്മതിക്കാത്തതിനെ തുടർന്നാണ് വഴക്കുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ശ്രീഗംഗ പൊലീസില്‍ പരാതിപ്പെടുകയും ഇയാള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭാര്യയെ കുറിച്ച് ഇയാള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. മകൻ സ്കൂള്‍ വളപ്പിലേക്ക് പ്രവേശിച്ചയുടനെയാണ് മോഹൻരാജു കത്തിയുമായി ചാടീവീണ് ശ്രീഗംഗയെ കുത്തിവീഴ്ത്തിയത്. പല തവണ കുത്തുകയായിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീഗംഗയെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഏകീകൃത സിവില്‍ കോഡ് : ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തത് ഒരു ലിവിംഗ് ടുഗതര്‍ ബന്ധം മാത്രം
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) പ്രാബല്യത്തില്‍ വന്നു ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ലിവിംഗ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യണമെന്ന നിർദേശങ്ങള്‍ ഉള്‍പ്പെടെ പാലിക്കാൻ ആളുകള്‍ക്ക് മടി.നിയമം പ്രാബല്യത്തില്‍വന്ന് പത്തുദിവസം പിന്നിടുന്പോഴേക്കും ഒരു ലിവിംഗ് ടുഗതർ ബന്ധം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട പോർട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് അപേക്ഷകള്‍ ലഭിച്ചുവെന്നും ഒരെണ്ണത്തിനു മാത്രമാണ് രജിസ്ട്രേഷൻ നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. നാല് അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞമാസം 27 നാണ് രാജ്യത്താദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്.