മംഗളൂരു : ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളുമായുള്ള എല്‍എസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവിനെ മംഗളുരു കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അജിനാസിനെയാണ് (25) 16,80,000 രൂപ വിലമതിക്കുന്ന 840 എല്‍എസ്ഡി സ്ട്രിപ്പുകളുമായി അറസ്റ്റ് ചെയ്തത്. ദൈവങ്ങളുടെയും മറ്റുമുള്ള പടങ്ങള്‍ പതിച്ച എല്‍എസ്ഡി മയക്കുമരുന്നിന്റെ ഒരു സ്ട്രിപ്പിന് 2,000 രൂപ മുതല്‍ 6,000 രൂപ വരെയാണ് പ്രതി ഈടാക്കിയിരുന്നത്.
നേരത്തെ കേരളം, ഗോവ, മംഗളൂരു എന്നിവിടങ്ങളിലെ നിശാ പാര്‍ട്ടികളില്‍ പ്രതികള്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു.
*കർണാടകയിൽ ഇന്ന് 8,249 പേർക്ക് കോവിഡ്, 14,975 പേർ രോഗമുക്തി നേടി*
വലിയ മയക്ക് മരുന്ന് ശേഖരമാണ് പിടികൂടിയത്. ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനായുള്ള ഏജന്റ്മാരും ഇവരുടെ പിന്നില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്നു. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരേയും അന്വേഷിച്ച് പിടികൂടുക തന്നെ ചെയ്യുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മയക്കു മരുന്നു പിടികൂടിയ പൊലീസ് സംഘത്തിന് 10,000 രൂപ പാരിതോഷികം കമ്മീഷണര്‍ പ്രഖ്യാപിച്ചു.
ഹൈന്ദവദൈവങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തവും പ്രകോപനപരവുമായ ചിത്രങ്ങളാണ് ഇത്തരം എല്‍ എസ് ഡി മയക്കുമരുന്നുകളില്‍ ഉപയോഗിക്കുന്നത് .ഇത് വിശ്വാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.