Home Featured ബെംഗളുരു : പ്രണയത്തില്‍ നിന്നും പിന്മാറി; മൂന്നു കുട്ടികളുടെ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ കാമുകൻ അറസ്റ്റില്‍

ബെംഗളുരു : പ്രണയത്തില്‍ നിന്നും പിന്മാറി; മൂന്നു കുട്ടികളുടെ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ കാമുകൻ അറസ്റ്റില്‍

by admin

ബെംഗളുരുവിലെ കാല്‍ക്കെരെ തടാകക്കരയില്‍ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ബെംഗളുരു സ്വദേശിയായ മുദുക്കപ്പ എന്നയാളാണ് അറസ്റ്റിലായത്. യുവതി പ്രണയബന്ധത്തില്‍ നിന്ന് പിൻമാറിയതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് യുവതിയുടെ മൃതദേഹം കാല്‍ക്കെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്.

പരിശോധനയില്‍ ഇവർ ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. തലയില്‍ കല്ല് കൊണ്ട് അടിയേറ്റ പാടുകളുമുണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവർക്ക് മുദുക്കപ്പയുമായി സൗഹൃദമുണ്ടായിരുന്നു എന്ന് തെളിഞ്ഞത്.

സംഭവശേഷം മുദുക്കപ്പയെ കാണാനില്ലായിരുന്നു. മുദുക്കപ്പയുടെ കോള്‍ റെക്കോഡുകള്‍ അടക്കം പരിശോധിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച മുദുക്കപ്പ, ഇവർ പ്രണയത്തില്‍ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് മൊഴി നല്‍കി. യുവതിയെ വിളിച്ച്‌ വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നും അതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാമമൂർത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഇന്ത്യയില്‍ താമസിക്കാൻ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.

ഹോട്ടലിലെ ഒരുവര്‍ഷത്തെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; യുവാവ് അറസ്റ്റില്‍

ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍. കൂത്തുപറമ്ബ് , സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് പിടിയിലായത്.മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ വിവിധ ഇനത്തില്‍ ലഭിച്ച വരുമാനം സ്വന്തം ബങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ക്യാഷ് ആയും എടിഎം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം ഫെയ്ത്തിന്റെ സ്വന്തം ഗൂഗിള്‍ പേ ആയും അക്കൗണ്ടിലേക്ക് ക്യാഷായി വാങ്ങിയാണ് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പ് മനസിലാക്കിയ മാനേജിങ് പാര്‍ട്ണര്‍ മാത്യൂസ് കൊരട്ടി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ഫെയ്ത്തിനെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി ആ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മണ്ണാര്‍ക്കാട് നിന്നും കൊരട്ടി എസ്.എച്ച്‌.ഒ അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ കൊരട്ടി എസ് എച്ച ഒ അമൃത് രംഗന്‍, എഎസ് ഐ നാഗേഷ്, പൊലിസ് ഉദ്യോഗസ്ഥരായ ഫൈസല്‍, ദീപു എന്നിവരും ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group