Home Featured ബംഗളൂരു: സ്പെല്ലിങ് ദി ബീൻസ് ക്വിസ് മത്സരം എട്ടിന്

ബംഗളൂരു: സ്പെല്ലിങ് ദി ബീൻസ് ക്വിസ് മത്സരം എട്ടിന്

by admin

ബംഗളൂരു: സയൻസ് ഗാലറിയിൽ ‘സ്പെല്ലിങ് ദി ബീൻസ്’ ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചിന് നടക്കും.ശാസ്ത്രവും കലയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഉതകുന്ന തരത്തിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ സയൻസ് ഗാലറി സംഘടിപ്പിച്ചുവരുന്നതിൻ്റെ ഭാഗമായാണ് ക്വിസ് മത്സരം. കഴിഞ്ഞയാഴ്ച ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ ശാസ്ത്ര ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയിലെ തന്നെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഐ.ഐ.എസ് സി, എൻ.സി.ബി.സി, സൃഷ്ടി എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്കും രേജിസ്ട്രഷനും https://sci560.scigalleryblr.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കേരളത്തില്‍ നിന്ന് മാലിന്യങ്ങളുമായെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാം’; മദ്രാസ് ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങളുമായി തമിഴ്നാട്ടിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി.മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി പറഞ്ഞു.കന്യാകുമാരിയില്‍ തള്ളാനായി മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നെന്ന പേരില്‍ തിരുനെല്‍വേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്.കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തിരുനെല്‍വേലി നടകല്ലൂർ , കൊടഗനല്ലൂർ തുടങ്ങിയ പ്രദേശങ്ങളില്‍ തള്ളുന്നത് വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. തുട‍ർന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അടക്കം നടപടി സ്വീകരിച്ചിരുന്നു.

മെഡിക്കല്‍ മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമാണെന്നും അയല്‍ സംസ്ഥാനത്തുനിന്ന് നിയമവിരുദ്ധമായി മാലിന്യം കൊണ്ടുവരുന്നവർക്കുള്ള ശിക്ഷയാണിതെന്നും കോടതി വിശദീകരിച്ചു. ഇത്തരം പ്രവൃത്തികളില്‍ ഏർപ്പെടുന്നവർക്കുള്ള ശിക്ഷയുടെ ഭാഗമായി വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്യണമെന്നും ജഡ്‍ജി ഉത്തരവിട്ടു.തിരുനെല്‍വേലിയിലെ കൊടങ്ങനല്ലൂർ, കൊണ്ടനഗരം തുടങ്ങിയ ഗ്രാമങ്ങളിലാണ് കേരളത്തില്‍നിന്നുള്ള മെഡിക്കല്‍ മാലിന്യം തള്ളിയത്. ഇതിനെതിരേ ദേശീയ ഹരിത ട്രിബ്യൂണല്‍ ദക്ഷിണ മേഖലാ ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ട്രിബ്യൂണലിന്‍റെ ഉത്തരവിനെത്തുടർന്ന് മാലിന്യം ഗ്രാമങ്ങളില്‍നിന്ന് നീക്കാൻ കേരളം നടപടിയെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group