Home Uncategorized ബെംഗളൂരു: പലിശയ്ക്ക് പണം കൊടുക്കുന്നവർ ജാഗ്രതൈ ; ലൈസൻസില്ലാത്ത മൈക്രോഫിനാൻസ് സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക

ബെംഗളൂരു: പലിശയ്ക്ക് പണം കൊടുക്കുന്നവർ ജാഗ്രതൈ ; ലൈസൻസില്ലാത്ത മൈക്രോഫിനാൻസ് സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക

by admin

ബെംഗളൂരു: കർണാടകയില്‍ പലിശയ്ക്ക് പണം കൊടുക്കുന്നവർ ജാഗ്രതൈ. വട്ടിപലിശക്കാരെ പൂട്ടാൻ ഉഗ്രൻ പണിയുമായി വരുകയാണ് കർണാടക സർക്കാർ.രജിസ്റ്റർ ചെയ്യാത്ത വട്ടിപ്പലിശക്കാരില്‍ നിന്ന് പണം വാങ്ങിയ ആരും മുതലും പലിശയും തിരിച്ച്‌ കൊടുക്കണ്ട. ആ പണം തിരിച്ച്‌ കിട്ടണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർക്കോ അത്തരം സ്ഥാപനങ്ങള്‍ക്കോ കോടതിയെയോ പൊലീസിനെയോ സമീപിക്കാനാകില്ലെന്നതടക്കം നിഷ്കർഷിക്കുന്ന നിയമമാണ് കൊണ്ടുവരുന്നത്. കർണാടക മൈക്രോ ഫൈനാൻസ് നിയന്ത്രണ നിയമം 2025-ന്‍റെ കരട് ഓർഡിനൻസ് തയ്യാറായി.

പുതിയ ഓർഡിനൻസ് അനുസരിച്ച്‌ ഗുണ്ടകളെ ഉപയോഗിച്ച്‌ പണപ്പിരിവിന് ശ്രമിച്ചാല്‍ കർശന ശിക്ഷ ലഭിക്കും. ഓർഡിനൻസ് നിയമമായാല്‍ 30 ദിവസത്തിനകം പലിശയ്ക്ക് പണം കൊടുക്കുന്നവരും സ്ഥാപനങ്ങളും റജിസ്ട്രേഷൻ പൂർത്തിയാക്കണം. എത്ര പലിശയ്ക്കാണ് പണം കടം കൊടുക്കുന്നത് എന്ന് രേഖാമൂലം എഴുതി നല്‍കണം. നിലവില്‍ എത്ര പേർക്ക്, എത്ര രൂപ, എത്ര പലിശയ്ക്ക് നല്‍കി എന്നും, അതിലെത്ര മുതലും പലിശയുമായി തിരിച്ച്‌ കിട്ടി എന്നും കണക്ക് നല്‍കണം. അതില്‍ കടം കൊടുത്തയാളുടെ പേര്, വിലാസം അടക്കമുള്ള വിവരങ്ങളുണ്ടാകണം. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവർത്തിക്കൂവെന്ന സത്യവാങ്മൂലവും നല്‍കണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പലിശക്കാർക്ക് കർശന നിയന്ത്രണം വരും.

പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 30 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റർ ചെയ്യണം. പ്രവർത്തനങ്ങള്‍, ലോണ്‍ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം.പുതിയ നിയമപ്രകാരം കടം വാങ്ങുന്നയാള്‍ക്ക് മനസ്സിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിശദാംശങ്ങളും ഉള്ള വായ്പാ കാർഡുകള്‍ വായ്പ വാങ്ങുന്ന വ്യക്തിക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍ നല്‍കണം. എല്ലാ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലും പലിശ വിവരങ്ങള്‍ സ്ഥാപിക്കണം. വായ്പയെടുക്കാൻ വരുന്നവരുമായി കന്നഡയില്‍ ആശയവിനിമയം നടത്തണം.നിർദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകളില്‍ ലംഘനം ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യാം.

You may also like

error: Content is protected !!
Join Our WhatsApp Group