Home Featured ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ മരുന്ന് പരീക്ഷണ ക്യാമ്പിൽ പങ്കെടുത്ത യുവാവ് രക്തം കട്ടപിടിച്ച് മരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ മരുന്ന് പരീക്ഷണ ക്യാമ്പിൽ പങ്കെടുത്ത യുവാവ് രക്തം കട്ടപിടിച്ച് മരിച്ചു

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ സ്വകാര്യ ഫാര്‍മ കമ്പനി നടത്തിയ മരുന്ന് പരീക്ഷണ ക്യാംപില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. കര്‍ഷകനായ കലബുറഗി സ്വദേശി നാഗേഷാണ് മരിച്ചത്. ഡിസംബറിലെ അവസാന ആഴ്ചയിലായിരുന്നു ഇലക്ട്രോണിക് സിറ്റിയില്‍ മരുന്നു കമ്പനി ക്യാംപ് നടത്തിയത്. ആപ്പ് മുഖേനെ പേരു രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും സമ്മതം എഴുതി വാങ്ങിയ ശേഷമായിരുന്നു മരുന്നു പരീക്ഷണം. 

കര്‍ഷകനായ കലബുറഗി സ്വദേശി നാഗേഷും ക്യാംപില്‍ പങ്കെടുത്തിരുന്നു. മരുന്നു കഴിച്ചതിനു പിറകെ ഇയാളെ വയറുവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയതിനു പിറകെ രക്തം കട്ടപിടിച്ചു മരിച്ചെന്നാണു പരാതി. സഹോദരന്‍റെ പരാതിയില്‍ ബെംഗളൂരു ജാലഹള്ളി പൊലീസ് കേസെടുത്തു. കമ്പനി പ്രതിനിധികളില്‍ നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍നടപടികളിലേക്കു കടക്കൂവെന്ന് പൊലീസ് അറിയിച്ചു. 

എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍; ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ

റെയില്‍വേ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗണ്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും. 

റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

തടസ്സമില്ലാത്ത സേവനങ്ങളും അതോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതിലുമൂന്നിയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മോഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group