ബംഗളൂരു: കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി.വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും.ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ സംഘത്തിന് സ്വർണമെഡൽ അടക്കമുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധം
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധം. കേരളം ഇന്ത്യയിലാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിക്കുകയെങ്കിലും ചെയ്യണമെന്ന് ബജറ്റ് അവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി.വേണുഗോപാല്‍ പറഞ്ഞു. കേരളത്തെ അപ്പാടെ അവഗണിച്ച ബജറ്റിനെതിരെ പാർലമെൻറിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ. രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി. കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും കേരളത്തിന് നിരാശയുണ്ടാക്കുന്ന ബജറ്റാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കേന്ദ്ര സഹായം ആവശ്യമുള്ള നിരവധി മേഖലകളുണ്ടെന്നും ഒരു സഹായവും ലഭിച്ചില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയും കുറ്റപ്പെടുത്തി. വയനാട് ദുരിതാശ്വാസ പാക്കേജ് ഉള്‍പ്പെടെ കേരളത്തോട് കനത്ത അവഗണനയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചു. ചില പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടി മാത്രം വാരിക്കോരി കൊടുക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ ആവർത്തിച്ചുവരുന്നതെന്നും കേരളത്തിനു പൊതുവായി ലഭിക്കേണ്ട ആനുകൂല്യങ്ങളിലേക്കൊന്നും ബജറ്റ് വിരല്‍ ചൂണ്ടയിട്ടില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.