ചെന്നൈയില്‍ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ദാരുണമായ സംഭവം. ആവഡിയിലെ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്.ക്വാര്‍ട്ടേഴ്സില്‍ വൈകിട്ട് കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയില്‍ നടക്കും.
ഉപ്പുമാവ് വേണ്ട, അംഗനവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും തരണം’, വീഡിയോ വൈറല്‍
കുട്ടികള്‍ പാട്ടുപാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയും കുസൃതി കാണിക്കുന്നതിന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നത്.കുട്ടിയ്‌ക്ക് ഒരു സ്ത്രീ ഭക്ഷണം വാരിക്കൊടുക്കുകയാണ്. ഇതിനിടയില്‍ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്ന് കുട്ടി പറയുന്നതാണ് വീഡിയോയിലുള്ളത്.’ഉപ്പുമാവ് വേണ്ട.
അംഗനവാടിയില്‍ ബിരിയാണി തരണം. ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കൊഴിയും വേണം.’എന്നാണ് കുട്ടി പറയുന്നത്. ഇതുകേട്ട് ഒരു സ്ത്രീ ‘പറയാട്ടോ, നമുക്ക് പരാതി അറിയിക്കാം’ എന്ന് പറയുന്നു. അപ്പോള്‍ കുട്ടി മുളൂന്നു. ഇതോടെ ആ സ്ത്രീ ചിരിച്ചുകൊണ്ട് കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയാണ് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ ലൈക്ക് ചെയ്‌തിട്ടുണ്ട്. വീഡിയോയ്‌ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.