ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ മുതലായവ ഉൾപ്പെടുന്ന സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.ബെംഗളൂരുവിന്റെ ചരിത്രപ്രാധാന്യത്തേക്കുറിച്ചുള്ള പത്ത് ഡോക്യുമെന്ററി ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.ബെംഗളൂരു ഫിലിം ഫോറവും, സയൻസ് ഗാലറി ബെംഗളൂരു ടീമും അടങ്ങുന്ന ജൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്.
നിത്യ മിശ്രയുടെ ‘ഡൗൺ ദി ഡ്രെയിൻ’ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിക്കുക. നിത്യയും സാമൂഹിക-ജലശാസ്ത്രജ്ഞൻ വീണ ശ്രീനിവാസനും പങ്കെടുക്കുന്ന ചർച്ചയും പ്രദർശനത്തിന് ശേഷം നടക്കും. കോലാർ ഗോൾഡ് ഫീൽഡ്‌സിന്റെ (കെജിഎഫ്) ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബസവ് ബിരാദറിൻ സെർച്ച് ഓഫ് ഗോൾഡ് എന്ന ഡോക്യുമെന്ററിയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
സ്ക്രീനിംഗിന് ശേഷമുള്ള ചർച്ചയിൽ, ചലച്ചിത്ര നിർമ്മാതാവും ഭൗതികശാസ്ത്രജ്ഞരുമായ നിർമ്മൽ രാജ്, പാലഹള്ളി വിശ്വനാഥ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സയൻസ് ഗാലറി വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്.
സമയത്തിന് വസ്ത്രം തയ്ച്ചു നല്‍കിയില്ല ; 60 കാരനായ തയ്യല്‍ക്കാരനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
വസ്ത്രം താന്‍ ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ തയ്ച്ച് തരാത്തതിനുള്ള രോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി തയ്യല്‍ക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 60 വയസുള്ള സൂരജ്മല്‍ പ്രജാപത് എന്ന തയ്യല്‍ക്കാരനെയാണ് കുട്ടി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ചോമു ടൗണിലെ പക്ക ബന്ധ ചൗരഹയിലെ ദേവ് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്വസ്ത്രം തയിച്ച് തരാമെന്ന് പറഞ്ഞ ദിവസമെത്തിയിട്ടും സൂരജ്മല്‍ തയ്ച്ച് കഴിഞ്ഞില്ലെന്ന് അറിഞ്ഞതോടെ ക്ഷുഭിതനായ കുട്ടി വടികളുമായി കടയിലെത്തി വയോധികനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധന്‍ രക്തംവാര്‍ന്ന് മരിച്ചു.വൃദ്ധനെ ആക്രമിക്കാന്‍ ഉപയോഗിച്ച വടികളും മറ്റ് തെളിവുകളും തയ്യല്‍ക്കടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചോമു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രദീപ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.