ബെംഗളൂരു: കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് യൂബർ ക്യാബ് ബുക്ക് ചെയ്ത യുവതിയെകാറിനുള്ളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമം.ജനുവരി 27 ന് പുലർച്ചെ ആണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് അജ്ഞാതർ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ബാനസവാടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.ജനുവരി 27 ന് പുലർച്ചെ 2 മണിയോടെ യുവതി ഒരു ക്യാബ് ബുക്ക് ചെയ്തു, അത് പിക്കപ്പ് പോയിൻ്റില്‍ എത്തിയ ഉടൻ തന്നെ യുവതി കാറില്‍ കയറി.
എന്നാല്‍, അജ്ഞാതരായ രണ്ട് പേർ അതിനകത്ത് ഇരിപ്പുണ്ടായിരുന്നു, അവരെ കണ്ടയുടനെ യുവതി ക്യാബില്‍ നിന്ന് ഇറങ്ങി ഓടി. എന്നാല്‍ പുരുഷൻമാരില്‍ ഒരാള്‍ യുവതിയെ പിന്തുടരുകയും കഴുത്തില്‍ പിടിച്ച് നിലത്തേക്ക് തള്ളുകയും ചെയ്തു . ഈ സമയം , സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ വസ്ത്രം അഴിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ബാനസവാടി പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.