ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരനായ റിയല്‍ എസ്റ്റേറ്റ് ഏജൻ്റിനെ സ്ത്രീകള്‍ അടങ്ങുന്ന ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി കബളിപ്പിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.വിവാഹാലോചനയ്ക്കായി എത്തിയ യുവാവിനെ സംഘം തടഞ്ഞുവെയ്ക്കുകയായിരുന്നു.പെണ്‍കുട്ടിയെ കാണാനായി ഒരു വീട്ടിലേക്ക് പോയതായിരുന്നു യുവാവ്. യുവതിയെ കാണാം എന്ന് പറഞ്ഞ് ഗുഡ്ഡഡഹള്ളിയിലെ ഒരു വീട്ടിലേക്ക് യുവാവിനെ കൊണ്ടുപോവുകയായിരുന്നു. അവിടെ രണ്ട് സ്ത്രീകളെ കണ്ടുമുട്ടി. അവർ യുവാവിനോട് വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ സംസാരിച്ചു.
സംസാരത്തിനിടെ ,വിജയ എന്നു പേരുള്ള ഒരു സ്ത്രീ, തനിക്ക് അടിയന്തരമായി കുറച്ച് സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് ഒരു ഡിജിറ്റല്‍ പേയ്‌മെൻ്റ് ആപ്പ് വഴി 1,200 രൂപ അയയ്ക്കാൻ യുാവവിനോട് അഭ്യർത്ഥിച്ചു. തിരിച്ചുവരുമ്ബോള്‍ തുക തിരികെ നല്‍കാമെന്ന് യുവതി പറഞ്ഞു. യുവാവ് തുക അയച്ച് കൊടുക്കുകയും ചെയ്തു.പുറത്തുപോയ വിജയ തിരിച്ചെത്തി വീടിൻ്റെ വാതില്‍ അടച്ചു. യുവതി തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയും സാധാരണ വേഷത്തില്‍ എത്തി തങ്ങള്‍ പോലീസുകാരാണെന്ന് പറഞ്ഞ് യുവാവിനെ തടഞ്ഞ് വെച്ചു. യുവാവ് നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടെന്ന് പറയുകയും കേസ് എടുക്കുകയാണെന്നും പറഞ്ഞു. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
യുവാവ് എതിർത്തെങ്കിലും ഈ സംഘം അദ്ദേഹത്തെ, ശാരീരികമായി ആക്രമിക്കുകയും മുറിയില്‍ അടച്ചിടുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ മോചിപ്പിക്കാൻ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടു. അവസാനം , വൈകുന്നേരം 4:30 ഓടെ തൻ്റെ വിട്ടയക്കാൻ 50,000 രൂപ കൈമാറാൻ യുവാവ് നിർബന്ധിതനായി, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
തിരിച്ച് എത്തിയ സതീഷ് സംഭവം സുഹൃത്തുക്കളോട് പറഞ്ഞു. സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരം സംഭവം അധികൃതരെ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റവാളികള്‍ പോലീസായി വേഷംമാറിയ കുറ്റവാളികളാണെന്ന് കണ്ടെത്തി. ” പരാതിക്കാരൻ്റെ പതിപ്പും പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ ഒരു കേസ് എടുത്തിട്ടുണ്ട്,” പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി.