ബംഗളുരു നഗര ജില്ല (ബംഗളുരു അർബൻ ) ഉൾപ്പെടെ കർണാടകയിലെ 19 ജില്ലകളിൽ അൺലോക്ക് പ്രഖ്യാപിച്ചു , എന്നാൽ കോവിഡ് വ്യാപനം കാര്യമായി കുറവില്ലാതെ തുടരുന്നു ബംഗളുരു റൂറൽ ജില്ലാ ഉൾപ്പെടെ 11 ജില്ലകളിലും ഈ മാസം 21 വരെ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി .
കൂടാതെ സംസ്ഥാന വ്യാപകമായി ജൂൺ 14 മുതൽ 21 വരെ രാത്രി കാല കർഫ്യുവും വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. അൺലോക്ക് പ്രഖ്യാപിച്ച് ജില്ലകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറത്ത് വന്നിട്ടില്ല.
ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു നഗരത്തിലെ മരണനിരക്ക് സംസ്ഥാനത്തെ മരണനിരക്കിനെക്കാള്‍ കൂടുതലാണ്. എന്നാല്‍, നിലവില്‍ ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കൂടുതലുള്ളതിനാലാണ് ഇപ്പോഴും മരണ സംഖ്യ കുറയാതെ തുടരുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11042 പേർക്കാണ്. 15721 പേർ രോഗമുക്തി നേടി. 194 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68% ആയിരുന്നു.ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.58% ആയി കുറഞ്ഞു.
കർണാടക
ഇന്ന് ഡിസ്ചാർജ്: 15,721
ആകെ ഡിസ്ചാർജ്:24,96,132
ഇന്നത്തെ കേസുകൾ: 11,042
ഇന്നത്തെ കോവിഡ് മരണം: 194
ആകെ കോവിഡ് മരണം: 32,485
ബാംഗളുരു നഗര ജില്ല
ഇന്നത്തെ കേസുകൾ:2,191 ആകെ പോസിറ്റീവ് കേസുകൾ : 11,91,732 ഇന്ന് ഡിസ്ചാർജ്: 4,846 ഇന്നത്തെ മരണം: 47 ആകെ മരണം: 15,215
- കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
- കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്, മരണം 156
- കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി