Home Featured ‘ബെംഗളൂരു: എന്‍റെ വൃക്കയെടുത്തു, കടം വീട്ടാൻ പെണ്‍മക്കളുടെ വൃക്കയും വില്‍ക്കണമെന്ന് പറഞ്ഞ് ഭീഷണി’: പരാതിയുമായി 46കാരി

‘ബെംഗളൂരു: എന്‍റെ വൃക്കയെടുത്തു, കടം വീട്ടാൻ പെണ്‍മക്കളുടെ വൃക്കയും വില്‍ക്കണമെന്ന് പറഞ്ഞ് ഭീഷണി’: പരാതിയുമായി 46കാരി

by admin

ബെംഗളൂരു: പെണ്‍മക്കളുടെ വൃക്ക വിറ്റ് വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞ് ഉപദ്രവിക്കുന്നുവെന്ന് പരാതി. കർണാടകയിലെ രാമനഗര ജില്ലയിലെ മഗഡിയിലെ ഗീത എന്ന യുവതിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.വായ്പാ തിരിച്ചടവിനായി താൻ സ്വന്തം വൃക്ക നേരത്തെ വിറ്റതാണെന്ന് ഗീത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇപ്പോള്‍ പെണ്‍മക്കളുടെ വൃക്ക വില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്‍റ് ശല്യം ചെയ്യുന്നുവെന്നാണ് പരാതി. ഗീതയുടെ ഭർത്താവാണ് ലോണ്‍ എടുത്തത്. 2013ല്‍ ഭർത്താവ് മരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഗീത പറയുന്നു. രണ്ട് പെണ്‍മക്കളെ വളർത്താനും പഠിപ്പിക്കാനും ഏറെ കഷ്ടപ്പെട്ടു. അതിനിടെ വായ്പാ തിരിച്ചടവ് മുടങ്ങി.

ഇതോടെ മഞ്ജുനാഥ് എന്ന ഏജന്‍റ് വൃക്ക വിറ്റ് കിട്ടുന്ന പണം കൊണ്ട് കടം വീട്ടാൻ ഉപദേശിച്ചതായി ഗീത പറയുന്നു. ഒരാള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാൻ ഒരു വൃക്ക മതിയെന്ന് പറഞ്ഞതോടെ, വേറെ വഴിയില്ലാത്തതു കൊണ്ടാണ് വൃക്ക വില്‍ക്കാൻ തീരുമാനിച്ചതെന്ന് ഗീത പറഞ്ഞു. മൂന്ന് വർഷം മുമ്ബാണിത്. യശ്വന്ത്പൂരിലെ ഒരു ആശുപത്രിയില്‍ വച്ച്‌ വൃക്ക മറ്റൊരാള്‍ക്ക് നല്‍കി. രണ്ടര ലക്ഷം രൂപ ലഭിച്ചതായി ഗീത പറയുന്നു. ഇപ്പോള്‍ ബാക്കി പണം ആവശ്യപ്പെട്ട് പെണ്‍മക്കളുടെ വൃക്ക വില്‍ക്കാൻ മഞ്ജുനാഥ് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗീതയുടെ പരാതി. മഗഡിയിലെ മറ്റൊരു സ്ത്രീയെയും മഞ്ജുനാഥ് ഭീഷണിപ്പെടുത്തിയതായി ഗീത പറയുന്നു.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പൂര്‍ണഗര്‍ഭിണി അപകടത്തില്‍പ്പെട്ടു, ആണ്‍കുഞ്ഞിനും 4 പേര്‍ക്കും ജീവൻ നല്‍കി 25കാരി

നിറവയറില്‍ വാഹനാപകടം. മസ്തിഷ്ക മരണം സംഭവിച്ചിട്ടും ആണ്‍കുഞ്ഞിന് ജന്മം നല്‍കി 25കാരി. യുവതിയുടെ അവയവങ്ങള്‍ പുതുജീവനായത് നാല് പേർക്ക്.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കില്‍ പോവുന്നതിനിടയില്‍ ജനുവരി 20നാണ് 38 ആഴ്ച ഗർഭിണിയായ 25കാരി അപകടത്തില്‍പ്പെടുന്നത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആരോഗ്യ നില മോശമായതിന് പിന്നാലെ യുവതിയെ ഘാരടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സിസേറിയനിലൂടെ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോള്‍ ഇവർ യുവതിയെ പൂനെയിലെ ഡിപിയു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച്‌ മുൻപ് പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാരുടെ നടപടികള്‍ കൃത്യമാണെന്ന് അധികൃതർ കുടുംബാംഗങ്ങളോട് സ്ഥിരീകരിച്ചു

ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ കൌണ്‍സിലിംഗിന് ശേഷം ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരി 24ന് യുവതിയുടെ വൃക്കകളും കരളും കോർണിയകളും കുടുംബം ദാനം ചെയ്യുകയായിരുന്നു. യുവതിയുടെ മകന് പരിപാലിക്കേണ്ട രീതികളും മുലയൂട്ടലിന് ആവശ്യമായ സഹായങ്ങളും ആശുപത്രിയില്‍ നിന്ന് നല്‍കി വരികയാണ്. ജനന സമയത്ത് 2.9 കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group