ബംഗളൂരു: കര്‍ണാടകയിലെ വിജയനഗരത്തിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് സൈബര്‍ കുറ്റവാളികള്‍ 2.34 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്.വിജയനഗര, ബല്ലാരി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ബല്ലാരി ജില്ലാ സഹകരണ സെന്‍ട്രല്‍ (ബിഡിസിസി) ബാങ്കിന്റെ ഒന്നിലധികം ശാഖകളിലെ ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നില്ലെന്ന് പരാതി പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച കണ്ടെത്തിയത്ബാങ്കിന്റെ ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി ഇടപാട് സംവിധാനമാണ് കുറ്റവാളികള്‍ ഉപയോഗപ്പെടുത്തിയത്.
2025 ജനുവരി 10 ന് ബിഡിസിസി ബാങ്കില്‍ നിന്ന് ഐഡിബിഐ ബാങ്കിലേക്ക് പതിവായി ഫണ്ട് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സ്‌എംഎല്‍ ഫയലുകളിലെ അക്കൗണ്ട് നമ്ബറുകളും ഐഎഫ്‌എസ്സി കോഡുകളും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഗുണഭോക്താക്കളുടെ പേരുകള്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഫണ്ടുകള്‍ യഥാര്‍ത്ഥ സ്വീകര്‍ത്താക്കള്‍ക്ക് പകരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 25 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടതായും കണ്ടെത്തിജനുവരി 10 മുതലുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്ന ഒന്നിലധികം പരാതികളെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
ബലാത്സംഗ വിവരം വീട്ടിലറിഞ്ഞാല്‍ വഴക്ക് പറയുമെന്ന് ഭയം: സ്വകാര്യ ഭാഗങ്ങളില്‍ കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡുകളും തിരുകി കയറ്റി പെണ്‍കുട്ടി
:ബലാത്സംഗ വിവരം വീട്ടിലറിഞ്ഞാല്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ സ്വകാര്യ ഭാഗത്തില്‍ കല്ലുകളും സർജിക്കല്‍ ബ്ലേഡുകളും തിരുകിക്കയറ്റി 20കാരി.പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.അർനാല ബീച്ചിലേക്ക് പോയ സമയത്ത് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് നലസോപാര നിവാസിയായ യുവതി വെളിപ്പെടുത്തിയത്. കല്ലുകളും ബ്ലേഡും തിരിച്ചെടുത്തത് ശസ്ത്രക്രിയയിലൂടെയാണ്.