ബെംഗളൂരു : ഷോപ്പിംഗിന് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോർട്ട്.മഗഡി താലൂക്ക് സോളൂർ ബസവനഹള്ളി സ്വദേശിനി ധൃതി ജിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് യുവതി തൂങ്ങി മരിച്ചതെന്നാണ് വിവരം.കർഷകനായ അച്ഛൻ ഗംഗാധരയ്യയും അമ്മയും ബന്ധുവിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ഷോപ്പിംഗിന് പോയതായിരുന്നു. എന്നാല്‍ പിയുസിക്ക് പഠിക്കുന്ന മകളെ മാതാപിതാക്കള്‍ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഇതില്‍ പെണ്‍കുട്ടി അസ്വസ്ഥയായി.
തുടർന്ന് ശനിയാഴ്ച വൈകീട്ട് 3.30ഓടെ കോളേജില്‍ നിന്ന് വീട്ടിലെത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു.വൈകിട്ട് അഞ്ചോടെ തിരിച്ചെത്തിയ മാതാപിതാക്കള്‍ വീടിൻ്റെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിലില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മകള്‍ ആത്മഹത്യ ചെയ്തതായി അറിയുന്നത്. പരീക്ഷയായതിനാല്‍ മകളെ ഷോപ്പിംഗിന് കൊണ്ടുപോയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയാല്‍ മൃതദേഹം ഛിന്നഭിന്നമാകുമെന്ന് ഭയന്നാണ് പോലീസിനെ അറിയിക്കാതിരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം , സംഭവം ശ്രദ്ധയില്‍ പെട്ടതോടെ, മരണവിവരം പോലീസിനെ അറിയിക്കാത്തതിന് ബിഎൻഎസ് സെക്ഷൻ 211 പ്രകാരം ദമ്ബതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
പുലിയില്‍നിന്ന് രക്ഷയില്ല; ഒടുവില്‍ കുടുംബത്തിന് ഉറങ്ങാൻ ഇരുമ്ബുകൂട് പണിത് കര്ഷകൻ
പുലിശല്യംകൊണ്ട് പൊറുതിമുട്ടിയ ഗുജറാത്തിലെ ഒരു ഗ്രാമം സ്വയം രക്ഷയ്ക്ക് ഇരുമ്ബുകൂട് പണിത് അതിനുള്ളില്‍ ഉറങ്ങേണ്ട ഗതികേടിലാണിപ്പോള്‍.പുലിശല്യം രൂക്ഷമായിട്ടും പരിഹാരം കാണാൻ അധികൃതർക്ക് കഴിയാതെവന്നതോടെ സ്വന്തം കുട്ടികളെ രക്ഷിക്കാൻ ഇരുമ്ബുകൂട് പണിത് കുട്ടികളെ സുരക്ഷിതരാക്കിയ ഒരു കർഷകന്റെ വാർത്തയാണിപ്പോള്‍ വൈറലാവുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജപോദർ ഗ്രാമത്തിലെ കർഷകനായ ഭരത് ബരിയയാണ് പുതിയ ആശയം നടപ്പാക്കിയത്. തന്റെ ആറു മക്കളെയുമായി രാത്രിയില്‍ ഈ കൂട്ടിലാണ് ബരിയയുടെ ഉറക്കം.
ഭാര്യ മരിച്ചതിനാല്‍ അഞ്ചുപെണ്മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ബരിയയുടെ ചുമലിലാണ്. പകല്‍ ബന്ധുക്കളാരെങ്കിലും ഉണ്ടാകുമെങ്കിലും അടച്ചുറപ്പില്ലാത്ത വീട്ടില്‍നിന്ന് രാത്രി കുട്ടികളെ പുലി പിടിച്ചേക്കുമെന്നാണ് ഭയം. ഇളയ ആണ്‍കുട്ടിക്ക് മൂന്നുമാസമേ പ്രായമുള്ളൂ. പാട്ടത്തിനെടുത്ത ഭൂമിയില്‍ താമസിച്ച് കൃഷിചെയ്യുന്നയാളാണ് ബരിയ. പുലിശല്യം രൂക്ഷമായ പ്രദേശമാണിത്. 2023-ലെ കണക്കുപ്രകാരം അമ്രേലി ജില്ലയില്‍ 126 പുലികളുണ്ട്. ബരിയയുടെ പട്ടികളെ തുടർച്ചയായി പുലി ശാപ്പിട്ടതോടെയാണ് കുട്ടികളുടെ സുരക്ഷയില്‍ ആശങ്കകയറിയത്.
പുലികള്‍ നിശ്ശബ്ദരായി എത്തുന്നതും ദുർബലരായ ഇരകളെ ലക്ഷ്യമിടുന്നതും വെല്ലുവിളിയാണ്. എട്ടടി നീളവും ആറടി ഉയരവുമുള്ള ഇരുമ്ബുകൂടാണ് രാജുലയിലെ ഒരു പണിക്കാരൻ ബരിയക്ക് ഉണ്ടാക്കിനല്‍കിയത്. രാത്രിയില്‍ മക്കളുമായി ഇദ്ദേഹം കൂട്ടില്‍ക്കയറും. കൂടിനടുത്തുവരെ പുലി വന്നിട്ടുണ്ടെന്ന് ബരിയ പറയുന്നു. കൃഷിഭൂമിയിലെ താത്കാലിക വീടുകളില്‍ ജോലിക്കായി കഴിയുന്നവരാണ് ഇദ്ദേഹവും ബന്ധുക്കളും. ഈ മാസം 12-ന് ഇതേ ജില്ലയിലെ ചിത്രസാർ ഗ്രാമത്തില്‍ ഏഴു വയസ്സുകാരിയെ പുലി കൊന്നിരുന്നു. അച്ഛനമ്മമാർ ജോലിചെയ്യുന്ന പാടത്തുവെച്ചാണ് സംഭവം.