Home Featured കാട്ടാക്കടയില്‍ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കാട്ടാക്കടയില്‍ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

by admin

തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടാക്കട നക്രാംചിറയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

ആക്രമണത്തില്‍ നടുവിന് പരിക്കേറ്റ പ്രിവന്‍റീവ് ഓഫീസർ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി.

സ്കൂള്‍, കോളജ് കേന്ദ്രീകരിച്ച്‌ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നക്രാംചിറയ്ക്ക് സമീപത്തെ പമ്ബില്‍ വച്ച്‌ പ്രതികള്‍ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞത്. ബൈക്കിലെത്തിയ സംഘത്തെ പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ ഇവർ രക്ഷപ്പെടുന്നതിനായി ആക്രമണം നടത്തുകയായിരുന്നെന്നാണ് എക്സൈസ് ഉദ്യോസ്ഥർ പറയുന്നത്.

സംഭവത്തില്‍ കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചല്‍ ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 100 ഗ്രാം കഞ്ചാവും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പിടിച്ചെടുത്തതായി നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ ജാമ്യത്തില്‍ വിട്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group