ബെംഗളൂരു : സംസ്ഥാനത്തെ ഒരുലക്ഷം വീടുകളിൽ ലൈബ്രറിയൊരുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കർണാടകത്തിൽ തുടക്കം.കന്നഡ ബുക്ക് അതോറിറ്റി എല്ലാവീടുകളിലും ലൈബ്രറി എന്നപേരിലാണ് പദ്ധതി നടപ്പാക്കുന്നത്. യുവാക്കളിൽ വായന പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. വീട്ടിൽ ലൈബ്രറി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരെ അതോറിറ്റി സഹായിക്കും.ലൈബ്രറി ഉദ്ഘാടനംചെയ്യാൻ അതതിടങ്ങളിലെ സാഹിത്യകാരരെ ഏർപ്പെടുത്തിനൽകും.സർട്ടിഫിക്കറ്റും നൽകും.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ലൈബ്രറി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ ഔദ്യോഗികവസതിയായ കൃഷ്‌ണയിൽ സജ്ജീകരിച്ചു.ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം സാഹിത്യകാരനും പണ്ഡിതനുമായ ഹംപി നാഗരാജയ്യ, കന്നഡ വികസന അതോറിറ്റി അധ്യക്ഷൻ പുരുഷോത്തം ബിലിമലെ എന്നിവർ പങ്കെടുത്തു.
ഉമ തോമസിന് പരുക്കേറ്റ സംഭവം: സസ്പെന്‍ഷനിലുള്ള അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു
കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ വീണ് പരുക്കേറ്റ സംഭവത്തില്‍ ആരോപണ വിധേയയായ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്‌എസ്.ഉഷ ഇപ്പോഴും ജോലിയില്‍ തുടരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുമ്ബോള്‍ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പ്രതികരിക്കാൻ തയ്യാറായില്ല.സ്റ്റേഡിയത്തിന്‍റെ ചുമതലയുണ്ടായിരുന്ന സൈറ്റ് എഞ്ചിനീയർ എസ്.എസ്. ഉഷയെ സസ്പെൻഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത് ജനുവരി നാലിനാണ്. എന്നാല്‍ ഈ മാസം ഒൻപതാം തീയതി വരെ ഉഷ ഒപ്പ് വെച്ച അറ്റന്‍ഡന്‍സ് റജിസ്റ്ററിന്റെ കോപ്പി പുറത്ത് വന്നതോടെ ആണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തത്.
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജോലിയില്‍ തുടർന്നതില്‍ പ്രതിഷേധത്തിനു ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസും.അതിനിടെ കലൂർ സ്റ്റേഡിയം നൃത്തപരിപാടിക്ക് നല്‍കരുതെന്ന് നിലപാടെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ജിസിഡിഎ നടപടിയെടുത്തു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്. ഐഎസ്‌എല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിനാണ് സ്റ്റേഡിയത്തിന്റെ ചുമതല.
അന്താരാഷ്ട്ര മാനദണ്ഡത്തില്‍ പ്രവർത്തിക്കുന്ന സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടു നല്‍കരുതെന്ന എസ്റ്റേറ്റ് കമ്മിറ്റി ഉത്തരവ് പരിഗണിക്കാതെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ നിർദേശാനുസരണമാണ് സ്റ്റേഡിയം വിട്ടു നല്‍കിയത് എന്ന ആരോപണവും ശക്തമാണ്.