നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കി.2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു.
വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രസീലിലെ സമംബിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു പ്രാദേശിക ഫാമിലാണ് 45 കാരനായ ഒരു ഫാം തൊഴിലാളിയെ പശുവിന്റെ സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഫെഡറല്‍ ഡിസ്ട്രിക്ടിലെ സാംബിയ എന്ന പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫാമിലാണ് സംഭവം. സഹപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്, ഇരയായയാള്‍ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വച്ച് തന്നോടൊപ്പം മദ്യപിച്ചിരുന്നു. സംഭവദിവസം രാവിലെ മരണപ്പെട്ട വ്യക്തി പുലര്‍ച്ചെ അഞ്ച് മണിയോടെ രണ്ട് പശുക്കളെ കറക്കാന്‍ എഴുന്നേല്‍ക്കുകയും ശേഷം ഇരുവരും പ്രഭാതഭക്ഷണത്തിനായി ഫാം ഉടമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതിന് ശേഷം ഇയാള്‍ കൂടുതല്‍ പാല്‍ ശേഖരിക്കാന്‍ പശുക്കളുടെ അടുത്തേക്ക് പോയതോടെ സ്ഥിതിഗതികള്‍ മാറിയത്. സമയം വൈകിയിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ആശങ്കയിലായി. തുടര്‍ന്ന് രാവിലെ 6:35 ഓടെ, അയാള്‍ ആളെ അന്വേഷിച്ച് ചെന്നപ്പോള്‍ പശുകളിലൊന്നിന്റെ അരികില്‍ ബോധരഹിതനായി കിടക്കുന്നതായി കണ്ടു. കാണുമ്ബോള്‍ മരണപ്പെട്ട വ്യക്തി ഗര്‍ഭനിരോധന ഉറ ധരിച്ചിരുന്നതായും സഹപ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്ന് വൈദ്യ സഹായം തേടിയെങ്കിലും അയാള്‍ മരണപ്പെട്ടിരുന്നു. പശുവിന്റെ ആക്രമണം ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.