Home Featured ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്

by admin

ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂർ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക്.ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു.

അതേസമയം, നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പോലിസിന്റെ നിലപാട് തേടി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

മാസം 20,000 രൂപ പെൻഷൻ, സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി ഒഡിഷ സര്‍ക്കാര്‍

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ചവർക്ക് സൗജന്യ ചികിത്സയും 20,000 രൂപ പെൻഷനും പ്രഖ്യാപിച്ച്‌ ഒഡിഷ സർക്കാർ.1971ലെ മെയിന്റനൻസ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്‌ട്, ഡിഫൻസ് ഓഫ് ഇന്ത്യ റൂള്‍സ് എന്നിവ പ്രകാരം 1975 ജൂണ്‍ 25നും 1977 മാർച്ച്‌ 21നും ഇടയിലുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവനുഭവിച്ചവർക്കാണ് പെൻഷൻ ലഭിക്കുക. മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജിയാണ് ഇക്കാര്യം അറിയിച്ചത്. 2025 ജനുവരി ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായും സർക്കാർ വ്യക്തമാക്കി.അടിയന്തരാവസ്ഥക്കാലത്ത് തടങ്കലിലായ നേതാക്കളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചും അവരില്‍ എത്രപേർ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള ഔദ്യോഗിക വിവരങ്ങളും സംസ്ഥാന സർക്കാരിന്റെ പക്കലില്ലെങ്കിലും, പെൻഷൻ തുക വിതരണം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയെ തുടർന്ന് തടവിലായവരെ തിരിച്ചറിയാൻ ജയില്‍ രേഖകള്‍ സർക്കാർ വിശകലനം ചെയ്യും.അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച്‌ ജനുവരി 2ന് നടന്ന ചടങ്ങിലായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ടവർക്ക് പെൻഷൻ നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി പ്രഖ്യാപിച്ചത്. തുടർന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഔദ്യോഗിക ഉത്തരവ് വന്നിരിക്കുന്നത്.

ഇന്ത്യക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതല്‍ 1977 വരെ 21 മാസക്കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ ബിജെപി നേതൃത്വം എക്കാലവും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടങ്കലില്‍ കഴി‍ഞ്ഞവർക്ക് പെൻഷൻ നല്‍കുന്ന മറ്റ് സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഇതോടെ ഒഡിഷ സർക്കാരും ഭാഗമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ നയം നിലവിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group