Home Featured ബാംഗ്ലൂരില്‍ ആദ്യമായി ഇലക്‌ട്രിക് എസി ബസുകള്‍ അവതരിപ്പിച്ച്‌ ബിഎംടിസി: കാടുഗോഡി -മജസ്റ്റിക് റൂട്ടില്‍ പരീക്ഷണ ഓട്ടം

ബാംഗ്ലൂരില്‍ ആദ്യമായി ഇലക്‌ട്രിക് എസി ബസുകള്‍ അവതരിപ്പിച്ച്‌ ബിഎംടിസി: കാടുഗോഡി -മജസ്റ്റിക് റൂട്ടില്‍ പരീക്ഷണ ഓട്ടം

by admin

ബെംഗളൂരുവിലെ പകല്‍ ചൂടില്‍ ആശ്വസമായി എസി ബസുകള്‍. ബാംഗ്ലൂരില്‍ ആദ്യമായി ഇലക്‌ട്രിക് എസി ബസുകള്‍ അവതരിപ്പിച്ച്‌ ബിഎംടിസി.നഗരത്തില്‍ എസി ബസുകള്‍ സർവീസ് നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇലക്‌ട്രിക് എസി ബസുകള്‍ ബാംഗ്ലൂരില്‍ സർവീസ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കാടുഗോഡിക്കും മജസ്റ്റിക് ബസ് സ്റ്റേഷനും ഇടയിലാണ് ഇലക്‌ട്രിക് എസി ബസുകള്‍ ആദ്യ ഘട്ടത്തില്‍ സർവീസ് നടത്തുക. നിലവില്‍ പ്രതിദിനം 5 ബസുകള്‍ ഈ റൂട്ടില്‍ ഓടും. ജനുവരി 10ന് ആരംഭിച്ച ട്രയല്‍ റണ്‍ അടുത്ത 10-15 ദിവസത്തേക്ക് തുടരും.ഫുള്‍ ചാർജില്‍ 200 കിമി വരെ ഈ ഇലക്‌ട്രിക് ബസുകള്‍ക്ക് ഓടാൻ സാധിക്കും. 60 മുതല്‍ 70 മിനിറ്റ് വരെയാണ് ഫുള്‍ ചാര്‍ജിങ്ങിനായി വേണ്ട സമയം.

നേരത്തെ അവതരിപ്പിച്ച സാധാരണ എസി ബസുകള്‍ യാത്രക്കാർക്കിടയില്‍ വലിയ അഭിപ്രായം നേടിയിരുന്നു. സുഖകരമായ യാത്ര, പരിസ്ഥിതിസൗഹൃദം, ശബ്ദരഹിതം ഇങ്ങനെ നിരവധി ഗുണങ്ങളും പ്രത്യേകതകളും ഇലക്‌ട്രിക് എസി ബസുകള്‍ക്കുണ്ട്. മാത്രമല്ല, പകല്‍ സമയത്തെ ചൂടില്‍ ക്ഷീണിച്ച്‌ സാധാരണ ബസുകളില്‍ പോകുന്നതിനു പതകം എസി ബസ് തിരഞ്ഞെടുക്കുന്നവരും നഗരത്തില്‍ ധാരാളമുണ്ട്.നിലവിലെ കാലപ്പഴക്കം ചെന്ന ബസുകള്‍ക്ക് പകരമായാണ് എസി ബസുകള്‍ വന്നിരിക്കുന്നത്. വിമാനത്താവളത്തിലേക്കും ഐടി മേഖലകളിലും സർവീസ് നടത്തുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ 315 ഇലക്‌ട്രിക് എസി ബസുകള്‍ കൂടി സർവീസ് തുടങ്ങുവാനാണ് ബിഎംടിസി ലക്ഷ്യമിട്ടിരിക്കുന്നത്.

കൂടാതെ, അഞ്ച് വർഷത്തിനുള്ളില്‌ നiരത്തിലെ ഡീസല്‍ ബസുകള്‌ മുഴുവൻ ഒഴിവാക്കി ഇലക്‌ട്രിക് ബസുകളിലേക്ക് പൂർണ്ണമായും മാറാനുള്ള ആലോചനയും ബിഎംടിസിക്കുണ്ട്. ഇത്തരം ബസുകള്‍ വായു മലിനീകരണം വർധിപ്പിക്കുന്നു എന്ന പരാതിയും വ്യാപകമായുണ്ട്. റിപ്പോർട്ടുകളനുസരിച്ച്‌ നിലവില്‍ 1269 നോണ്‍ എസി ഇലക്‌ട്രിക് ബസുകളാണ് ബിഎംടിസിക്കുള്ളത്.

12 വർഷത്തെ കരാർ: വാടകയ്ക്കാണ് ഇലക്‌ട്രിക് ബസുകള്‍ ബിഎംടിസി നഗരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അശോക് ലെയ്‌ലാൻഡിന്‌‍റെ അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബല്‍ മൊബിലിറ്റിയില്‍ നിന്നും 12 വർഷത്തെ വാടകയ്ക്ക് കൊണ്ടുവന്ന ഇലക്‌ട്രിക് ബസുകളുടെ ഡ്രൈവർ, അറ്റകുറ്റപ്പണി, ചാർജിങ് എന്നിവയെല്ലാം കമ്ബനിയുടെ ചുമതലയാണ്. പ്രതിദിനം 225 കിലോമീറ്റർ വീതം 12 വർഷം സർവീസ് നടത്താം എന്നതാണ് കരാര്‍. ഇതിനായി കിലോമീറ്ററിനു 65.86 രൂപ കമ്ബനിക്കു ബിഎംടിസി നല്‍കും.

ഒരു ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്‌ട് (ജിസിസി) പ്രകാരം ഓം ഗ്ലോബല്‍ മൊബിലിറ്റി ബിഎംടിസിക്ക് 320 എസി ഇ-ബസുകള്‍ നല്‍കും.എയർപോർട്ടിലും മറ്റ് പ്രീമിയം റൂട്ടുകളിലും പഴകിയ വോള്‍വോ വാഹനങ്ങള്‍ക്ക് പകരമായി എയർകണ്ടീഷൻ ചെയ്ത ലോ-ഫ്ലോർ ഇലക്‌ട്രിക് ബസുകളുടെ ട്രയല്‍ റണ്‍ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആരംഭിച്ചു.

പുതിയ റൂട്ട്ബി: എംടിസി ജനുവരി 16 മുതല്‍ നോണ്‍ എസി സർവീസില്‍ പുതിയ റൂട്ട് അവതരിപ്പിക്കുംബസ് നമ്ബർ: 168-എ ജയ് ഭീമനഗര, കെ ആർ മാർക്കറ്റ്, തവരെകെരെ, സുദ്ദ ഗുണ്ടേപാല്യ, ബെംഗളൂരു ഡയറി, വില്‍സണ്‍ ഗാർഡൻ പോലീസ് സ്റ്റേഷൻ, ലാല്‍ബാഗ് മെയിൻ ഗേറ്റ് 1 ബസ്. ആകെ 18 ട്രിപ്പുകള്‍ബസ് നമ്ബർ: 161-ബി ജയ് ഭീമനഗര, ശിവാജിനഗർ, തവരെകെരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വില്‍സണ്‍ ഗാർഡൻ പോലീസ് സ്റ്റേഷൻ, റിച്ച്‌മണ്ട് സർക്കിള്‍, എം ജി സ്റ്റാച്യു 1 ബസ്.

18 ട്രിപ്പുകള്‍ നടത്തും.ബസ് നമ്ബർ: 168-E ജയ് ഭീമനഗര, കെംപഗൗഡ ബസ് സ്റ്റേഷൻ വഴി ഓടും. തവരെകെരെ, സുദ്ദ ഗുണ്ടേപാള്‍യ, ബെംഗളൂരു ഡെയറി, വില്‍സണ്‍ ഗാർഡൻ പോലീസ് സ്റ്റേഷൻ, കോർപ്പറേഷൻ 1 ബസ്, 15 ട്രിപ്പുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group