അടുത്തിടെയായി ബാംഗ്ലൂർ നഗരത്തില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന ഒരു തട്ടിപ്പിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഓണ്‍ലൈനായി വാടകയ്ക്ക് വീട് നോക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. യഥാർത്ഥ ഉടമകള്‍ ആണെന്ന് വിശ്വസിപ്പിച്ച് മറ്റൊരു വീടിന്റെ ചിത്രം നിങ്ങളെ കാണിക്കുകയും, അതുവഴി നിങ്ങളില്‍ നിന്നും ആ വീട് ബുക്ക് ചെയ്യാൻ വേണ്ടി ഒരു പ്രാഥമിക തുക ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.’നമ്മ ബാംഗ്ലൂർ’ എന്ന ഇൻസ്റ്റഗ്രാം പേജില്‍ ആണ് ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടക്കുന്നത് കുറിച്ചുള്ള വെളിപ്പെടുത്തല്‍.
ശോഭ ജാസ്മിൻ എന്ന അപ്പാർട്ട്മെന്റിന്റെ പേരില്‍ ഒരു യുവാവ് തന്നെ 2 BHK ഫ്ലാറ്റിന്റെ ചിത്രങ്ങള്‍ കാണിക്കുകയും, അത് തനിക്ക് ഇഷ്ടപ്പെട്ടപ്പോള്‍ കാണണമെന്ന് ആവശ്യപ്പെടുകയും, ഉടനെ അയാള്‍ അവിടെ മറ്റൊരാള്‍ ഇപ്പോള്‍ താമസിക്കുകയാണെന്നും ന്യൂ ഇയർ കഴിഞ്ഞാല്‍ അയാള്‍ അവിടെ നിന്നും മാറും എന്നും പറഞ്ഞു. അതിനുമുൻപ് 5000 രൂപ തന്ന് ആ വീട് ബുക്ക് ചെയ്യണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാർഗയിൻ ചെയ്തു ഞാൻ 2000 രൂപയ്ക്ക് ആ വീട് ബുക്ക് ചെയ്തു. തുടർന്ന് ശോഭ ജാസ്മിൻ ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് അധികൃതർ തന്നോട് പറയുന്നത് ഇവിടെ 3BHK, 4BHK ഫ്ലാറ്റുകള്‍ മാത്രമേ നിലവിലുള്ളൂ എന്ന്. അപ്പോഴാണ് ഇതൊരു വലിയ തട്ടിപ്പ് ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്’.
പേരു വെളിപ്പെടുത്താത്ത ആളുടെ സന്ദേശമാണ് ഇപ്പോള്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരില്‍ വീട് വാടകയ്ക്ക് അന്വേഷിക്കുന്ന ആളുകള്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നും. പണം നല്കുന്നതിനു മുൻപ് എല്ലാത്തിന്റെയും കൃത്യമായി വിവരങ്ങള്‍ ശേഖരിക്കണമെന്നും അധികാരപ്പെട്ടവർ വ്യക്തമാക്കുന്നു.ഈ കുറിപ്പ് പുറത്തുവന്നതോടെ നിരവധി ആളുകളാണ് സമാന അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ വീട് അന്വേഷിച്ചപ്പോഴും ഇത്തരത്തില്‍ ഒരു പ്രശ്നം നടന്നിരുന്നുവെന്നും, എന്നാല്‍ പണം നല്കാത്തതുകൊണ്ട് ഈ തട്ടിപ്പില്‍ നിന്ന് തങ്ങള്‍ മുക്തരായെന്നും നിരവധി ആളുകള്‍ അവരുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്.
വീട് അന്വേഷിക്കുന്ന നമ്മളിലേക്ക് വളരെ ആകർഷണീയമായ ഫ്ലാറ്റുകളും മറ്റും കാണിച്ചു കൊണ്ടാണ് ഇത്തരക്കാർ തട്ടിപ്പിന് ആളുകളെ ഇരയാക്കുന്നത്. ബ്രോക്കർമാർ അല്ലെങ്കില്‍, മറ്റു പ്രോപ്പർട്ടി മാനേജ്മെന്റ് ടീം, അതുമല്ലെങ്കില്‍ യഥാർത്ഥ ഉടമ എന്നിങ്ങനെയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ബാംഗ്ലൂരില്‍ വീട് നോക്കുന്നവരോട് കൂടുതല്‍ സുരക്ഷിതരായിരിക്കണം എന്നും മുൻകരുതല്‍ എടുക്കണം എന്നും പോലീസും മറ്റ് അധികൃതരും അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ഇതുവരെയ്ക്കും, അറസ്റ്റോ മറ്റ് നടപടികളെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറിപ്പ് വെളിപ്പെടുത്തിയ വ്യക്തിയുടെ പേരോ മറ്റു കൃത്യമല്ലാത്തതു കൊണ്ടായിരിക്കാം പോലീസിന്റെ നടപടിയില്‍ കാര്യമായ ചലനങ്ങള്‍ ഇല്ലാത്തത്. മലയാളികള്‍ ധാരാളമായി താമസിക്കുകയും, വീടുകള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഇടം കൂടിയാണ് ബാംഗ്ലൂർ. അതുകൊണ്ടുതന്നെ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.