Home Featured മലയാളികള്‍ക്കും ഗുണം; ബെംഗളൂരു മെട്രോ തിങ്കളാഴ്ചകളില്‍ നേരത്തെ ആരംഭിക്കും..

മലയാളികള്‍ക്കും ഗുണം; ബെംഗളൂരു മെട്രോ തിങ്കളാഴ്ചകളില്‍ നേരത്തെ ആരംഭിക്കും..

by admin

ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ് തിങ്കളാഴ്ച. വാരാന്ത്യം നാട്ടില്‍ ചെലവഴിച്ച്‌ തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങിയെത്തുന്ന ദിവസമാണിത്.അതിരാവിലെ മൂന്നു മണിയോടെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവരുടെ തിരക്ക് തുടങ്ങുകയായി. എന്നാല്‍ ഈ സമയങ്ങളില്‍ വാഹനം കിട്ടുകയെന്നത് യാത്രക്കാർക്ക് വലിയൊരു പ്രതിസന്ധിയാണ്.. സുരക്ഷയും ഇരട്ടിയിലധികം നിരക്കും പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇപ്പോഴിതാ, ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാ് ബെംഗളൂരു നമ്മ മെട്രോ.ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും. ജനുവരി 13 തിങ്കളാഴ്ച മുതല്‍ പുലർച്ചെ 4.15 മുതല്‍ സർവീസ് ആരംഭിക്കും.

നേരത്തെ ഇത് 5.00 മണി ആയിരുന്നു. നഗരത്തിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകുന്നതും വരുന്നതു എളുപ്പമാക്കു എന്ന ഉദ്ദേശത്തിലാണിത്.ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്ഥാവനയില്‍ അറിയിച്ചു. യാത്രക്കാർക്ക് അതിരാവിലെ ബെംഗളൂരുവില്‍ എത്തുമ്ബേീള്‍ തന്നെ മെട്രോ സൗകര്യങ്ങള്‍ നല്കാന് ലക്ഷ്യമിടുന്ന പദ്ധതി അവരുടെ യാത്രാമാർഗ്ഗം സുഗമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യും.

സാധാരണ അതിരാവിലെ ബെംഗളൂരുവില്‍ എത്തുന്ന യാത്രക്കാർ തങ്ങളുടെ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ബസ് , മെട്രോ സർവീസുകള്‍ ആരംഭിക്കുന്നതു വരെ കാത്തുനില്‍ക്കുന്നതായിരുന്നു പതിവ്. സുരക്ഷയെക്കരുതി തനിച്ച്‌ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ബസ് സ്റ്റാൻഡുകളില്‍ നേരം വെളുക്കുന്നതു വരെയെ അല്ലെങ്കില്‍ മെട്രോ ആരംഭിക്കുന്നതു വരെയോ നില്‍ക്കുമായിരുന്നു. തിങ്കളാഴ്ചകളില്‍ 45 മിനിറ്റ് നേരത്തെ, മെട്രോ തുടങ്ങുന്നതോടെ നിരവധി യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരുന്നവർക്ക് ഇനി ദീപാജ്ഞലി നഗറിലിറങ്ങി നേരിട്ട് മെട്രോ കയറാം.

അല്ലെങ്കില്‍ മജസ്റ്റിക് മെട്രോയില്‍ നിന്നും നഗരത്തിന്‍റെ വിവിദ ഭാഗങ്ങളിലേക്ക് പോകാം. സിറ്റി റെയില്‍വേ സ്റ്റേഷൻ, കെംപെഗൗഡ ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന ട്രാൻസിറ്റ് ഹബ്ബുകളില്‍ എത്തുന്ന യാത്രക്കാരെ പിന്തുണയ്ക്കുന്നതിനാണ് ഇത്.അതേസമയം, മെട്രോ പുലർച്ചെ 4.15 ന് സർവീസ് ആരംഭിക്കുന്നതിന് തിങ്കളാഴ്ചകളില്‍ മാത്രമായിരിക്കുമെന്നും ബിഎംആർസിഎല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളില്‍ മെട്രോ സമയങ്ങളില്‍ മാറ്റമില്ല. ചൊവ്വ മുതല്‍ ഞായർ വരെ, നിലവിലുള്ള ടൈംടേബിള്‍ പ്രകാരം 5:00 AM ന് മെട്രോ സർവീസുകള്‍ തുടരും.

മറ്റൊരു വാർത്തയനുസരിച്ച്‌ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ആർ വി റോഡിനെ ഇലക്‌ട്രോണിക് സിറ്റി വഴി ബൊമ്മസാന്ദ്രയിലേക്ക് ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 2025 മാർച്ച്‌/ഏപ്രില്‍ മാസത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും. ഇതിനാവശ്യമായ ഡ്രൈവറില്ലാത്ത പ്രത്യേക മെട്രോ ട്രെയിന്‍ കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റം ലിമിറ്റഡില്‍ (ടിആർഎസ്‌എല്‍) നിന്ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിലേക്ക് ജനുവരി 15 ഓടെ പ്രതീക്ഷിക്കുന്നു.

ഇതിനൊപ്പം നേരത്തെ ചൈനയില്‍ നിന്നെത്തിയ പ്രോട്ടോടൈപ്പ് ട്രെയിനും യെല്ലോ ലൈനില്‍ ആദ്യം കൂടി സർവീസ് ആരംഭിക്കുവാനുള്ള സാധ്യതയാണ് ബിഎംആർസിഎല്‍ പരിശോധിക്കുന്നത്. ഇത് പ്രായോഗിമല്ലെന്ന് കണ്ടാല്‍സർവീസ് ഏപ്രില്‍ വരെ നീട്ടിവെക്കും, അപ്പോഴത്തേയ്ക്കും മൂന്നാമത്തെ ട്രെയിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ ടിക്കറ്റ് നിരക്ക് 40-45% വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം എട്ടു വർഷങ്ങള്‍ക്കു ശേഷമാണ് ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്,

You may also like

error: Content is protected !!
Join Our WhatsApp Group