ബംഗളൂരു: ഹാസൻ ബേലൂർ താലൂക്കിലെ കഡെഗാർജെ ഗ്രാമത്തില്‍ റോഡരികില്‍ നിർത്തിയിട്ട കാർ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.കാറില്‍ സഞ്ചരിച്ചിരുന്ന ദമ്ബതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചിക്കമഗളൂരുവില്‍ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് പോവുകയായിരുന്ന ഡോ. ശേഷാദ്രിയും ഭാര്യയും കഡെഗാർജെക്കുസമീപം യാത്ര നിർത്തി കാറില്‍നിന്ന് ഇറങ്ങിയയുടൻ വാഹനത്തില്‍ തീപടരുകയായിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പുലർച്ചെ ആയതിനാല്‍ സഹായത്തിന് ആരുമെത്തിയില്ല. പിന്നീട് ദമ്ബതികള്‍ അരെഹള്ളി പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.
അഞ്ചുകൊല്ലത്തിനിടെ 60 പേര്‍ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി -കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
അഞ്ചുവർഷത്തിനിടെ കാമുകൻ ഉള്‍പ്പെടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.13ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാർഥിനിയുടെ പരാതിയില്‍ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്, വിനീത്, സുബിൻ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.അച്ചു ആനന്ദിനായി തിരച്ചില്‍ നടത്തുന്നതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തും.
2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് കാമുകൻ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും കൈമാറി. ഇക്കൂട്ടത്തില്‍ പോക്സോ കേസില്‍ പിടിയിലായി ജയില്‍വാസം അനുഭവിക്കുന്നയാളുമുണ്ടെന്ന് അറിയുന്നു. കുടുംബശ്രീ പ്രവർത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവർ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.