ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയുടെ (എൻഎച്ച്–275) സർവീസ് റോഡുകളിലെ അനധികൃത ഹംപുകൾ അപകടഭീഷണിയാകുന്നു. 46 കിലോമീറ്ററിനിടയിൽ 85–90 ഹംപുകൾ ഉണ്ടെന്നാണ് കണക്ക്. വാഹനങ്ങളുടെ അമിതവേഗം തടയാനായി കഴിഞ്ഞ 6 മാസത്തിനിടെ പ്രദേശവാസികളും മറ്റും സ്ഥാപിച്ചതാണ് പലതും. എന്നാൽ, അശാസ്ത്രീയമായ രീതിയിൽ നിർമിച്ച അത്തരം ഹംപുകൾ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. അടുത്തയിടെ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അനധികൃത ഹംപുകൾ പൊളിച്ചുനീക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ നാട്ടുകാർ അവ പുനഃസ്ഥാപിക്കുകയായിരുന്നു.
ഇരുചക്രവാഹന യാത്രക്കാർക്ക് കുരുക്ക്സൂചനാ ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കാതെ ഒരുക്കുന്ന ഹംപുകൾ കാരണം അപകടത്തിൽപെടുന്നവരിലേറെയും ഇരുചക്രവാഹന യാത്രക്കാരാണ്. തെരുവുവിളക്കുകൾ പോലുമില്ലാത്ത റോഡിലൂടെ രാത്രി യാത്രചെയ്യുന്നവർ അടുത്തെത്തുമ്പോഴാണു ഹംപുണ്ടെന്നു കാണുക. ചെറുവാഹനങ്ങൾ ഹംപ് ചാടുമ്പോൾ അടി തട്ടി കേടുപാടുകൾ വരുന്നതും പതിവാണ്. 6 വരി പ്രധാനപാതയിൽ പ്രവേശനമില്ലാത്ത ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, ക്രെയിൻ എന്നീ വാഹനങ്ങൾക്ക് സർവീസ് റോഡ് വഴി പോകാൻ മാത്രമാണ് അനുമതി. കൂടാതെ ബെംഗളൂരു– മൈസൂരു റൂട്ടിൽ ഓടുന്ന കർണാടക ആർടിസിയുടെ സിറ്റി, ഓർഡിനറി സർവീസുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
10 രൂപയ്ക്ക് പുതിയ പാനീയവുമായി റിലയന്‍സ്
ഇന്ത്യയില്‍ വില കുറഞ്ഞ ഹൈഡ്രേഷന് ഉല്‍പ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എല്‍.റാസ്കിക്ക് ഗ്ലൂക്കോ എനർജി എന്ന ഉല്‍പ്പന്നവുമായാണ് റീഹൈഡ്രേഷൻ വിഭാഗത്തിലേക്ക് കമ്ബനി ചുവടു വെച്ചിരിക്കുന്നത്.കാർബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്ബ കോള ബ്രാൻഡ് റിലയൻസ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്കിക്ക്. 10 രൂപയാണ് ഇതിന്റെ വില.
ഊർജവും ജലാംശവും ആവശ്യമുള്ള ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കോ ഉയർന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ അനുയോജ്യമാണ് ഈ പാനീയം എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തില്‍ അടങ്ങിയിരിക്കുന്നു.മാമ്ബഴം, ആപ്പിള്‍, പഴ മിശ്രിതം, ഇളനീര്, ചെറുനാരങ്ങ തുടങ്ങിയ രുചിഭേദങ്ങളിലാണ് റാസ്കിക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 750 മില്ലിഗ്രാം ഗാർഹിക ഉപഭോഗ പായ്ക്കും കമ്ബനി അവതരിപ്പിക്കാൻ ഒരുങ്ങുന്നു.