Home Featured മദ്യപിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന യുവതി; വീഡിയോ വൈറല്‍

മദ്യപിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന യുവതി; വീഡിയോ വൈറല്‍

by admin

ബെംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്.ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ പുതുവത്സരാഘോഷത്തോടെ മറ്റ് പലതിലും ബെംഗളൂരു പീക്കിലാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പുതുവത്സരാഘോഷത്തിന് പിന്നാലെ ബെംഗളൂരു തെരുവില്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ബോധം മറഞ്ഞ് വീണ് കിടക്കുന്ന നിരവധി യുവതി യുവാക്കളുടെ വീഡിയോയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു വീഡിയോ പ്രത്യേകം ശ്രദ്ധ നേടി.

ബെംഗളൂരുവിലെ കോറമംഗലയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച്‌ കൊണ്ട് ആസ്ട്രോ കൌണ്‍സില്‍ ഐകെകെ കുറിച്ച്‌, മദ്യപിച്ച്‌ സ്വബോധം പോയ പെണ്‍കുട്ടി തന്‍റെ അച്ഛനമ്മമാരെ തല്ലിയെന്നും ഒടുവില്‍ മകളുടെ തല്ല് സഹിക്കവയ്യാതെ അച്ഛനമ്മമാര്‍ അവളെ പോലീസില്‍ ഏല്‍പ്പിച്ചെന്നുമായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ ഒരു ഫ്ലാറ്റില്‍ നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെയും അവളുടെ ചുറ്റും നില്‍ക്കുന്ന പത്തോളം വനിതാ പോലീസുകാരെയും കാണാം. പലരും പല തവണ ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്ന പെണ്‍കുട്ടി ഒടുവില്‍ നിലത്ത് നിന്നും എഴുന്നേറ്റു. പക്ഷേ അവളുടെ കാല്‍ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസുകാര്‍ അവള്‍ക്ക് ഇരിക്കാന്‍ ഒരു കസേര നല്‍കി.

ഇതിനിടെ തന്നോട് സംസാരിക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥരെ യുവതി തൊഴിച്ചു. ഇതിന് പിന്നാലെ പോലീസുകാര്‍ അവളെ കൂട്ടം ചേര്‍ന്ന് തല്ലുന്നതും ഒടുവില്‍ അവളുടെ കാലില്‍ കൈവിലങ്ങ് ഘടിപ്പിക്കാന്‍ ശ്രിമിക്കുന്നതും വീഡിയോയില്‍ കാണാം എന്നാല്‍ പിന്നീട് പോലീസുകാര്‍ ഈ ശ്രമം ഉപേക്ഷിക്കുന്നു. ഒടുവില്‍ ആറോളം വനിതാ പോലീസുകാര്‍ യുവതിയെ കൂട്ടിപ്പിടിച്ച്‌ കിടത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. എന്നാല്‍ വീഡിയോ ബെംഗളൂരവില്‍ നിന്നല്ലെന്നും മംഗലാപുരത്ത് നിന്നാണെന്നും പിന്നീട് ആസ്ട്രോ കൌണ്‍സില്‍ ഐകെകെ കുറിച്ചു. അതേസമയം കുട്ടികള്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കി അവരുടെ വാശിക്ക് ഒപ്പം നില്‍ക്കുന്ന മാതാപിതാക്കളെയും കുട്ടികളെ വളര്‍ത്തുന്ന രീതികയെയും കുറിച്ചുള്ള ഒരു ചര്‍ച്ച തന്നെ വീഡിയോയ്ക്ക് താഴെ നടന്നു. ഒപ്പം പുതിയ തലമുറയുടെ യാത്ര എങ്ങാട്ടാണെന്നും ചിലര്‍ പരിതപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group