Home Featured പുതുവത്സരാഘോഷം ; നമ്മ മെട്രോ സർവീസ് സമയം നീട്ടി.

പുതുവത്സരാഘോഷം ; നമ്മ മെട്രോ സർവീസ് സമയം നീട്ടി.

by admin

ബെംഗളൂരു : പുതുവത്സര രാവിൽ നഗരത്തിലുണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് കണക്കിലെടുത്ത് നമ്മ മെട്രോ സർവീസ് സമയം നീട്ടി.പർപ്പിൾ ലൈനിലും (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) ഗ്രീൻ ലൈനിലും (തെക്ക് – വടക്ക് ഇടനാഴി) രാത്രി വൈകിയും സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.വൈറ്റ്ഫീൽഡ്, ചല്ലഘട്ട, മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ നാലു ടെർമിനൽ സ്റ്റേഷനുകളിൽനിന്നും അവസാന മെട്രോ ട്രെയിൻ പുറപ്പെടുന്നത് ജനുവരി ഒന്ന് പുലർച്ചെ രണ്ടിനായിരിക്കും.

മജെസ്റ്റിക്കിൽ നിന്ന് നാലു ദിശകളിലേക്കുമുള്ള അവസാന മെട്രോ പുറപ്പെടുന്നത് പുലർച്ചെ 2.40-നായിരിക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു.31-ന് രാത്രി 11-ന് ശേഷം ഓരോ പത്ത് മിനിറ്റിലും ട്രെയിൻ സർവീസുണ്ടാകും. രാത്രി 11-ന് ശേഷം ട്രിനിറ്റിയിൽ നിന്നോ കബൺ പാർക്കിൽ നിന്നോ ഏതു ‌സ്റ്റേഷനിലേക്ക് പോകുന്നവർക്കും 50 രൂപയുടെ റിട്ടേൺ യാത്ര പേപ്പർ ടിക്കറ്റ് ഉപയോഗിക്കാം.ഈ ടിക്കറ്റുകൾ രാത്രി എട്ടു മുതൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും മുൻകൂറായി വാങ്ങാനാകും. ക്യു.ആർ. കോഡ് ടിക്കറ്റും സ്‌മാർട്ട് കാർഡ് ടിക്കറ്റും പതിവുപോലെയുണ്ടാകും.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തുന്നത്. ആഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ ഏർപ്പെടുത്തും.31-ന് വൈകീട്ട് മുതൽ ഈ സ്ഥലങ്ങളിൽ ആളുകൾ എത്തിത്തുടങ്ങും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബി.എം.ടി.സി.യും രാത്രി വൈകി സർവീസ് നടത്തും.

യാത്രക്കാരെ കയറ്റാതെ പോയി; ആകാശ എയര്‍ലൈന് 10 ലക്ഷം പിഴ

യാത്രക്കാരെ കയറ്റാതെ പോയ എയർലൈന് കനത്ത പിഴ ശിക്ഷ ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ.ആകാശ എയറിനാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയത്.ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പോയ സംഭവത്തിലാണ് ആകാശയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. സെപ്തംബർ 6 ന് രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമായിരുന്നു.എന്നാല്‍ അറ്റകുറ്റപ്പണി കാരണം മറ്റൊരു വിമാനം ഏർപ്പെടുത്തുകയായിരുന്നു. ഇതില്‍ ചില സീറ്റുകള്‍ തകരാറിലായത് കാരണം ഏഴ് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിക്കുകയായിരുന്നു.

എങ്കിലും അതേ ദിവസം തന്നെ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇൻഡിഗോ ഫ്ലൈറ്റില്‍ യാത്രക്കാർക്ക് ബദല്‍ യാത്രാ സൗകര്യമൊരുക്കി. പക്ഷെ നഷ്ടപരിഹാരമൊന്നും ഇവർക്ക് നല്‍കിയില്ല.തുടർന്നാണ് ഡിജിസിഎ ഇടപെട്ടത്. ഡിജിസിഎ മാനദണ്ഡങ്ങള്‍ പ്രകാരം യാത്രക്കാർക്ക് അടിസ്ഥാന നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. വിമാന കമ്ബനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോർഡിംഗ് നിഷേധിക്കേണ്ടിവന്നതെന്ന് ആകാശ വാദിച്ചെങ്കിലും ഡിജിസിഎ ആകാശയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അതിനു ശേഷമാണ് ആകാശ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്‍കാൻ തയ്യാറാണെന്ന് അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group