Home Featured ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം

ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം

by admin

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ബിരുദധാരികള്‍ക്കാണ് ഇതില്‍ അപേക്ഷിക്കാന്‍ അവസരം. നേരത്തേ ക്ലാര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തസ്തികയാണിത്. നിങ്ങള്‍ ഒരു ബിരുദധാരി ആണെങ്കില്‍ തീര്‍ച്ചയായും ഈ അവസരം പാഴാക്കരുത്14,191 (റഗുലര്‍-13,735, ബാക്ക് ലോഗ്-456) ഒഴിവുണ്ട്. ഇതില്‍ 428 ഒഴിവ് കേരളത്തിലാണ് (റഗുലര്‍-426, ബാക്ക് ലോഗ്-2).

യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ തത്തുല്യമാണ് യോഗ്യത. 2024 ഡിസംബര്‍ 31-നോ അതിനു മുന്‍പോ നേടിയതായിരിക്കണം യോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം) അറിഞ്ഞിരിക്കണം.

പ്രായം:1.4.2024-ന് 20-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍ വിവാഹിതരാവാത്ത വിവാഹ മോചിതകള്‍ക്കും 35 വയസ്സു വരെ (എസ്.സി., എസ്.ടി.-40, ഒ.ബി.സി.-38) അപേക്ഷിക്കാം.എസ്.ബി.ഐ.യില്‍ 30.11.2024-നോ അതിനു മുന്‍പോ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ജനറല്‍/ ഇ.ഡബ്ല്യു.എസ്.-ഒരു വര്‍ഷം, ഒ.ബി.സി.-4 വര്‍ഷം, എസ്.സി., എസ്.ടി.-6 വര്‍ഷം, ഭിന്നശേഷി (എസ്.സി./എസ്.ടി)-16 വര്‍ഷം, ഭിന്നശേഷി (ഒ.ബി.സി.)-14 വര്‍ഷം ഭിന്നശേഷി (ജനറല്‍/ ഇ.ഡബ്ല്യു.എസ്.)-11 വര്‍ഷം എന്നിങ്ങനെയും വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും sbi.co.in സന്ദര്‍ശിക്കുക.

അവസാനതീയതി:ജനുവരി ഏഴ്

You may also like

error: Content is protected !!
Join Our WhatsApp Group