1.71 കോടിയുടെ സൈബർ തട്ടിപ്പ് കേസില്‍ മലയാളി യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോക്കാത്ത് സ്വദേശിയായ എ.ആകാശാണ്(22) അറസ്റ്റിലായത്.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രതിനിധിയായി ആള്‍മാറാട്ടം നടത്തുന്ന അജ്ഞാത വ്യക്തിയില്‍ നിന്ന് ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ചതായി ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പരാതിക്കാരന്റെ പേരില്‍ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മുംബൈയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും ആള്‍മാറാട്ടക്കാരൻ അവകാശപ്പെട്ടു.
മുംബൈയിലെ കാനറ ബാങ്കില്‍ പരാതിക്കാരന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതിക്കാരനില്‍ നിന്ന് ഘട്ടംഘട്ടമായി 1.71 കോടി രൂപയാണ് തട്ടിയെടുത്തത്. അന്വേഷണത്തില്‍ ആകാശിന്റെ പങ്കാളിത്തം പോലീസ് കണ്ടെത്തിയ പൊലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടും സൈബർ കുറ്റകൃത്യവുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
മഹാരാഷ്ട്ര ഔറംഗബാദില്‍ യുവാവ് ഗർഭിണിയായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തിലാണ് ഭർത്താവ് യുവതിയെ മർദിച്ച് കൊലപ്പെടുത്തിയത്.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സിന്ധി ക്യാമ്ബ് സ്വദേശിയായ സിമ്രാൻ പരസ്റാം ബാതം (29) ആണ് ക്രൂരമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്ബോള്‍ യുവതി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭർത്താവ് നസീർ ഷെയ്ഖ് ഇയാളുടെ അമ്മ നാസിയ നസീർ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വാലുജ് ഏരിയയിലെ ജോഗേശ്വരിയിലാണ് സംഭവം.
യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർത്യമാതാവിനെയും അറസ്റ്റ് ചെയ്തത്. 2016ല്‍ പിതാവ് മരിച്ചതിനെ തുടർന്നാണ് സിമ്രാൻ വാലൂജില്‍ എത്തിയത്. ഏഴ് വർഷം മുമ്ബ് ബാബ സെയ്ദ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും നിരന്തരമായുള്ള വഴക്കുകള്‍ കാരണം ഇരുവരും വേർപിരിഞ്ഞു. സിമ്രാന് സെയ്ദില്‍ നിന്ന് നാല് വയസ്സുള്ള ഒരു മകനുണ്ട്.പിന്നീടാണ് സാഹിറിനെ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാകുകയും ചെയ്യുന്നത്. സാഹിറില്‍ നിന്ന് നിരന്തരം ശാരീരിക പീഡനത്തിന് സിമ്രാൻ വിധേയയാക്കാറുണ്ടായിരുന്നുെവെന്നാണ് പൊലീസ് പറയുന്നത്.
താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് സിമ്രാൻ തന്റെ അമ്മയോട് പറഞ്ഞിരുന്നു. നവംബറില്‍ സിമ്രാൻ ഗ്വാളിയാറിലെത്തി അമ്മയെ കണ്ട് ഭർത്താവും ഭർത്യമാതാവും പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അന്യപുരുഷനുമായി ബന്ധം പുലർത്താൻ നിർബന്ധിച്ചതായും സിമ്രാൻ അമ്മയോട് പറഞ്ഞിരുന്നു.വയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായ മർദ്ദനങ്ങളാണ് യുവതി നേരിട്ടത്. കൂടുതല്‍ അക്രമണം ഉണ്ടാകുമെന്ന് ഭയന്ന് മർദ്ദന വിവരം അറിയിക്കാനായി ഡിസംബർ 19ന് യുവതിയെ അമ്മയെ വീഡിയോകോള്‍ വിളിച്ചിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവതിയെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതി മരിക്കുകയായിരുന്നു.