തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹർ ഗവർണറാകുന്നതോടെയാണ് സംസ്ഥാനത്തിന് പുതിയ ഗവർണറായി എത്തുന്നത്. രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരളത്തിൻ്റെ പുതിയ ഗവർണറാകുക.നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലെകർ ആർഎസ്എസ് പശ്ചാത്തലമുള്ള ബിജെപി നേതാവാണ്. മുൻപ് ഗോവ മന്ത്രിസഭയിൽ അംഗമായിരുന്ന ആർലെകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും ബിജെപി കേന്ദ്ര നേതൃത്വമായും അടുത്ത ബന്ധമുള്ളയാളാണ്. ഗോവയിൽ നീണ്ടകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹത്തിന് ശക്തമായ ആർഎസ്എസ് പശ്ചാത്തലമാണുള്ളത്.
സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനുമായി ഭിന്നത തുടരുന്നതിനിടയിലാണ് അദ്ദേഹത്തിൻറ സ്ഥലമാറ്റം. സംഭവബഹുലമായ ഒരുകാലഘട്ടമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണറായിരുന്ന നാളുകൾ. സർവ്വകലാശാല വിസി നിയമനം ഉൾപ്പടെ നിരവധി വിഷയങ്ങളിൽ പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണറും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു.
ബീഹാർ ഗവർണ്ണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ നേരത്തെ ഹിമാചൽ പ്രദേശിലും ഗവർണ്ണറായി സേവനം അനുഷ്ഠിച്ചിരുന്നു. ഗോവയിൽ മന്ത്രിയായും സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മണിപ്പുർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും ഗവർണ്ണർമാർക്ക് മാറ്റമുണ്ട്.ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലെയാണ് മണിപ്പൂരിൻറ പുതിയ ഗവർണ്ണർ.