ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകളില്‍ ഇടംപിടിച്ച് സൂപ്പർ താരം ബിരിയാണി. ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകള്‍ പുറത്ത്.രാജ്യത്ത് ഇത്രയും ബിരിയാണി പ്രിയരോ? എന്ന് അതിശയിച്ചുപോവും വിധത്തിലാണ് ലിസ്റ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ഭക്ഷണ വിതരണ കമ്ബനിയായ ‘സ്വിഗ്ഗി’ പുറത്തുവിട്ട വർഷാവസാന റിപ്പോർട്ട് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ഇന്ത്യയിലുടനീളമുള്ള ചില കൗതുകകരമായ ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകള്‍ അനാവരണം ചെയ്യുന്ന റിപ്പോർട്ടില്‍ ഇപ്പോള്‍ സൂപ്പർ താരമായത് മറ്റാരുമല്ല ബിരിയാണി തന്നെ. അത്രയ്ക്കും ജനപ്രീതിയാണ് ബിരിയാണിക്ക് ഇന്ത്യയില്‍ ലഭിക്കുന്നത്.
ജനുവരി 1 മുതല്‍ നവംബർ 22 വരെ 8.3 കോടി ഓർഡറുകളോടെ ബിരിയാണിയാണ് സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ഓർഡർ ചെയ്യപ്പെട്ട വിഭവമാണ്. 97 ലക്ഷം ഓർഡറുകളുമായി ഹൈദരാബാദാണ് മുന്നില്‍. 77 ലക്ഷവുമായി ബംഗളൂരുവും 46 ലക്ഷവുമായി ചെന്നൈയും പിന്നില്‍ ഉണ്ട്.2024ലെ റംസാൻ ദിനത്തില്‍ രാജ്യത്തുടനീളം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏകദേശം 60 ലക്ഷം പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്യപ്പെട്ടുവെന്ന് ഈ വർഷം ആദ്യം സ്വിഗ്ഗി പങ്കുവെച്ചിരുന്നു. വർഷാവസാന റിപ്പോർട്ടില്‍ നിന്നുള്ള രസകരമായ മറ്റൊരു ഡേറ്റ, കൊല്‍ക്കത്തയിലെ ഒരു ഭക്ഷണപ്രിയന്റെ ഇതിനോടുള്ള വല്ലാത്ത ഇഷ്ടം എടുത്തുകാണിക്കുന്നുണ്ട്. ഒരു ഉപയോക്താവ് 2024 ജനുവരി 1 ന് പുലർച്ചെ 4.01 ന് ബിരിയാണിക്ക് ഓർഡർ നല്കിയതാണത്.
കൂടാതെ, ട്രെയിനുകളില്‍ ഏറ്റവുമധികം തവണ ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണി. സ്വിഗ്ഗി ഇന്ത്യൻ റെയില്‍വേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് ട്രെയിൻ റൂട്ടുകളിലെ നിയുക്ത സ്റ്റേഷനുകളില്‍ ഭക്ഷണ വിതരണം സാധ്യമാക്കുന്നുണ്ട്.2024ല്‍ ഏറ്റവും കൂടുതല്‍ ഓർഡർ ചെയ്ത ലഘുഭക്ഷണത്തിന്റെ റെക്കോർഡ് ചിക്കൻ റോള്‍ സ്വന്തമാക്കി. 2.48 ദശലക്ഷം ഓർഡറുകളാണ് ചിക്കൻ റോളിന് ലഭിച്ചത്! 1.63 ദശലക്ഷം ഓർഡറുകള്‍ രേഖപ്പെടുത്തിയ ചിക്കൻ മോമോസ് തൊട്ടുപിന്നില്‍. 1.3 ദശലക്ഷം ഓർഡറുകളുമായി ഉരുളക്കിഴങ്ങ് ഫ്രൈകളും വേറിട്ടു നിന്നു.