ബെംഗുളൂരു: ഉഡുപ്പി ദേശീയ പാത 66 ല്‍ കോട്ടേശ്വരത്തിന് സമീപം ടയർ പൊട്ടിത്തെറിച്ച് 19 വയസുകാരനായ യുവാവിന് ഗുതുതര പരിക്ക്.കെപിഎസ് പിയു കോളേജിന് പുറകിലുള്ള ടയർ പഞ്ചർ കടയിലാണ് സംഭവം. സംഭവം മുഴുവനായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അബ്ദുള്‍ റസീദ് എന്നയാള്‍ക്കാണ് സ്വകാര്യ സ്‌കൂള്‍ ബസിന്റെ ടയർ നന്നാക്കുന്നിതിനിടെ അപകടം സംഭവിച്ചത്. ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തില്‍ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു. കയ്യിലാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സണ്ണി ലിയോണി’ന് പ്രതിമാസം 1000 രൂപ; വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള പദ്ധതിയില്‍ തട്ടിപ്പ്
വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢ് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയില്‍ തട്ടിപ്പ്. നടി സണ്ണി ലിയോണിൻ്റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.താരത്തിന്റെ പേരില്‍ അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയത്. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് മഹ്താരി വന്ദൻ യോജന. ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈതുക ലഭിക്കുന്നത്. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണെന്ന വിവരം ഈയിടെയാണ് പുറത്തു വരുന്നത്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ നടപടികള്‍ക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തട്ടിപ്പില്‍ കൂട്ടു പ്രതികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും തീരൂമാനമായിട്ടുണ്ട്.