നടൻ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും നടൻ ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയ വിശേഷങ്ങൾ ഒക്കെയും അടുത്തിടെ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇതിനിടയിൽ ആണ് നടൻ നടൻ പൃഥ്വിരാജ് മുംബൈയിൽ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തം ആക്കിയത്. മുപ്പതുകോടിയുടെ ഫ്ലാറ്റ് ആണ് താരം നേടിയത്. മുപ്പതുകോടിയുടെ ഫ്‌ളാറ്റ് സ്വന്തം ആക്കിയപ്പോൾ കിട്ടിയ റീച്ചിനേക്കാൾ ആണ് കഴിഞ്ഞ ദിവസം അലംകൃതയുടെ സ്‌കൂൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായത്.മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആണ് മലയാള സിനിമ പ്രേമികളും ഏറ്റെടുത്തത്. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്.
ഇതിനിടയിൽ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നത്. സെയ്ഫ് അലിഖാനും കരീന കപൂറിനും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും ഇപ്പോൾ പഠിക്കുന്നത് .
ഈ സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്നതിനെകുറിച്ചാണ് മുൻപൊരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞതും. അലംകൃതക്ക് മുംബൈയിലെ വലിയ ഒരു സ്‌കൂളിൽ അഡ്മിഷൻ എടുത്തു എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മുംബൈയിലെ പ്രമുഖ സ്‌കൂൾ ആണ് ഇവിടം. സെലിബ്രിറ്റി സ്റ്റാർ കിഡ്സിൽ ഭൂരിഭാഗം പേരും ഈ സ്‌കൂളിൽ ആണ് പഠിക്കുന്നത്. ഇവിടുത്തെ ഫീസ് സ്ട്രക്ച്ചർ പക്ഷേ സാധാരണക്കാർക്ക് താങ്ങാൻ ആകുന്നതല്ല.