Home Featured ബെംഗളൂരു : കബൺ റീഡ്‌സി’നെതിരെ നടപടിയെടുത്ത് ഹോർട്ടികൾച്ചർ വകുപ്പുദ്യോഗസ്ഥർ

ബെംഗളൂരു : കബൺ റീഡ്‌സി’നെതിരെ നടപടിയെടുത്ത് ഹോർട്ടികൾച്ചർ വകുപ്പുദ്യോഗസ്ഥർ

by admin

ബെംഗളൂരു : കബൺ പാർക്കിലെ വായനക്കൂട്ടമായ ‘കബൺ റീഡ്‌സി’നുനേർക്ക് നടപടിയെടുത്ത് ഹോർട്ടികൾച്ചർ വകുപ്പുദ്യോഗസ്ഥർ. വായനക്കാരുടെ പുസ്‌തകങ്ങൾ അധികൃതർ പിടിച്ചെടുത്തു. വായനക്കൂട്ടത്തിന് നേതൃത്വം നൽകുന്നവരെ മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ചു. ക്രിസ്മസിനോടനുബന്ധിച്ച് പുസ്കങ്ങൾ അന്യോന്യം സമ്മാനിച്ചുകൊണ്ട് നടത്തിയ പരിപാടിയാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.പരിപാടിക്ക് ഒട്ടേറെ വായനക്കാരെത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പാർക്കിന്റെ നിയമാവലി ലംഘിച്ചെന്നാരോപിച്ച് നടപടിയെടുക്കുകയായിരുന്നു.

35,000 രൂപ പിഴയീടാക്കുമെന്നും പോലീസ് കേസ് രജിസ്റ്റർചെയ്യുമെന്നും ഭീഷണിമുഴക്കിയതായും പറയുന്നു. ഒടുവിൽ വായനക്കൂട്ടത്തിന്റെ നടത്തിപ്പുകാർ ക്ഷമാപണം എഴുതിനൽകിയശേഷമാണ് വിട്ടയച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.ഹോർട്ടികൾച്ചർ വകപ്പിനുകീഴിലാണ് കബൺ പാർക്ക്. വായനക്കാരുടെ കൂട്ടായ്മ‌യായ കബൺറീഡ്‌സ് രണ്ടുവർഷം മുൻപാണ് തുടങ്ങിയത്. ശനിയാഴ്‌ചകൾതോറും ഇതിലെ അംഗങ്ങൾ കബൺപാർക്കിൽ പുസ്തകവുമായെത്തി വായനയിലേർപ്പെട്ട് മടങ്ങുന്നതാണ് പതിവ്. കബൺപാർക്കിനകത്ത് 20 പേരിൽ കൂടുൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് മുൻകൂട്ടി അനുവാദം വാങ്ങണമെന്ന് ഹോർട്ടി കൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ ജി.കുസുമ അറിയിച്ചു.

കോടികള്‍ വിലമതിക്കുന്ന വാച്ചുകളുമായി ദമ്ബതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

ദുബായില്‍ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്ബതികള്‍ പിടിയില്‍.ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായില്‍ നിന്ന് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയില്‍ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയല്‍ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്ബനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്.

ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വാച്ച്‌ ഭർത്താവ് സമ്മാനമായി നല്‍കിയതാണെന്ന് മറുപടി നല്‍കി. ഭർത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം അടുത്ത വിമാനത്തില്‍ എത്തുമെന്ന് ഇവർ പറഞ്ഞു.തൊട്ടുപിന്നാലെയുള്ള വിമാനത്തില്‍ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച്‌ തന്‍റേതാണെന്നും അതിന്‍റെ വില ഏകദേശം 1000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വാച്ചിന്‍റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോള്‍ ബില്ല് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം മറുപടി നല്‍കി.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തങ്ങള്‍ രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശികളാണെന്നും വാച്ച്‌ കടത്താനായി ദുബായില്‍ പോയതായിരുന്നുവെന്നും ഇരുവരും കസ്റ്റംസിന് മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group