Home Featured ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിൽ

ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിൽ

by admin

ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.ട്രോളി ബാഗിലിട്ടാണ് ഗിബ്ബണിനെ കൊണ്ടുവന്നത്.വീടുകളില്‍ അപൂർവ്വ വിദേശ മൃഗങ്ങളെ വളർത്താൻ താത്പര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടുതന്നെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉള്‍പ്പെടെ വിമാന മാർഗം കടത്തുന്ന സംഭവങ്ങളും കൂടി വരികയാണ്. മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് ഏറ്റവുമൊടുവില്‍ അറസ്റ്റിലായത്.വന്യജീവി സംരക്ഷണ പട്ടികയിലുള്ള ഗിബ്ബണ്‍സിനെ കടത്തുന്നത് കുറ്റകരമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലേഷ്യയിലെ ക്വലാലമ്ബൂരില്‍ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളില്‍ നാല് ഗിബ്ബണുകളാണ് ഉണ്ടായിരുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇരു യാത്രക്കാരെയും അറസ്റ്റ് ചെയ്തു.അപൂർവയിനം മൃഗങ്ങളെ കടത്തുന്നത് ബംഗളൂരു വിമാനത്താവളത്തില്‍ ഇതിന് മുൻപും പിടികൂടിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 40 അപൂർവ മൃഗങ്ങളെ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ആല്‍ഡാബ്ര ആമകള്‍, ഇഗ്വാനകള്‍, ആല്‍ബിനോ വവ്വാലുകള്‍ എന്നിവയുള്‍പ്പെടെ 24 മൃഗങ്ങളാണ് ആദ്യ ബാഗില്‍ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാഗില്‍ ലുട്ടിനോ ഇഗ്വാനകള്‍, ഗിബ്ബണ്‍സ്, അമേരിക്കൻ ചീങ്കണ്ണികള്‍ തുടങ്ങി 16 ജീവികള്‍ ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group