കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ക്രിസ്മസ് സീസണിലെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് ട്രെയിനുകളാണ് അനുവദിച്ചത്. റൂട്ടുകള്‍ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാവും. ക്രിസ്മസിനോട് അനുബന്ധിച്ച് തിരക്ക് കൂടിയതിനാല്‍ ട്രെയിൻ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമായിരുന്നു. സ്പെഷ്യല് ട്രെയിനുകള്‍ അനുവദിക്കണമെന്ന അഭ്യർത്ഥനകള്‍ നിരന്തരം ഉയർന്നിരുന്നു.ഏത് നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നും ഇവയുടെ റൂട്ടുകളും വൈകാതെ പ്രഖ്യാപിക്കും.
കൂടാതെ ശബരിമല തീർത്ഥാടകർക്കായി 416 സ്പെഷ്യല്‍ സർവീസുകളും അനുവദിച്ചിട്ടുണ്ട്.. ഇന്ത്യയിലാകെ 149 സ്പെഷ്യല്‍ ട്രെയിനുകളാണ് തിരക്ക് പ്രമാണിച്ച് അനുവദിച്ചിരിക്കുന്നത്.അതേ സമയം, ക്രിസ്തുമസ് ന്യു ഇയർ അധിക സർവീസുകളുമായി കെ എസ് ആർ ടി സിയും എത്തിയിട്ടുണ്ട്. അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവിസുകള്‍ നടത്തുമെന്നാണ് അറിയിച്ചത്. കേരളത്തില്‍ നിന്നും ബാഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 ( 90ബസ്സുകള്‍ ) സർവീസുകള്‍ അല്ലാതെ 38 ബസ്സുകള്‍ കൂടി അധികമായി അന്തർ സംസ്ഥാന സർവിസുകള്‍ക്ക് ക്രമികരിച്ചിട്ടുണ്ട്.
34 ബെംഗളൂർ ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പ്പെഷ്യല്‍ അന്തർസംസ്ഥാന സർവിസുകള്‍ക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.