Home Featured ബെംഗളൂരുവില്‍ നാളെ വൈദ്യുതി മുടങ്ങും; സഹകർനഗർ ഏരിയ, ഇലക്ട്രോണിക് സിറ്റി ഇടങ്ങളിൽ അഞ്ച് മണിക്കൂർ പവർ കട്ട്… വിശദമായി അറിയാം

ബെംഗളൂരുവില്‍ നാളെ വൈദ്യുതി മുടങ്ങും; സഹകർനഗർ ഏരിയ, ഇലക്ട്രോണിക് സിറ്റി ഇടങ്ങളിൽ അഞ്ച് മണിക്കൂർ പവർ കട്ട്… വിശദമായി അറിയാം

by admin

ക്രിസ്മസ് അവധിക്ക് മുന്നേയുള്ള വാരാന്ത്യം ആഘോഷിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ബെംഗളൂരു മലയാളികൾ. യാത്രകളും ഷോപ്പിങ്ങും വീടുകളിലെ കൂടിച്ചേരലും ഒക്കെ എല്ലാവരും സമയം പോലെ പ്ലാൻ ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഒരു പണി തന്നിരിക്കുകയാണ് ബെസ്കോം. നാളെ, ഡിസംബർ 21 ശനിയാഴ്ച നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് അധികൃതർ.

ബെസ്‌കോമിന്‍റെ പരിധിയിലുള്ള നിരവധി കേന്ദ്രങ്ങളിൽ കെപിടിസിഎൽ അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക. വൈകുന്നേരം വരെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. ശനിയാഴ്ച ബെംഗളുരുവിൽ പവർ കട്ട് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പ്രദേശങ്ങളും സമയവും നോക്കാം.

സഹകർനഗർ ഏരിയ: ബെംഗളൂരു കർനഗരയിലെ 66/11KVA സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തടസ്സപ്പെടും.എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെല്ലാരി മെയിൻ റോഡ്എഫ് ബ്ലോക്ക്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളിബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, ശബരി നഗർബൈതരായണപുര, ജക്കൂർ ലേഔട്ട്, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാന്‍റേഷൻയോഷാദ നഗരാമൃതഹള്ളി, ഡി അമൃതഹള്ളിബി ബ്ലോക്ക്, സി ബ്ലോക്ക്, സിക്യുഎഎൽ ബ്ലോക്ക്, ഡി ബ്ലോക്ക്ഇ ബ്ലോക്ക്, സാമ്പിഗെഹള്ളി, അഗ്രഹാര ഗ്രാമ, ജയസൂര്യ ലേഔട്ട് – വിധാന വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, ടെലികോം ലേഔട്ട് – എംസിഇസിഎച്ച്എസ് ലേഔട്ട്, സൂര്യോദയ നഗർ.2, അഗ്രഹാര ലേഔട്ട്, കോഗിലു ലേഔട്ട്ശ്രീനിവാസപുര ജക്കൂർ, വിആർ എൽ റോഡ് (സാന്തെ റോഡ്), ഐഎഎസ് റോഡ്.അർക്കാവതി ലേഔട്ട്.

ഇലക്‌ട്രോണിക് സിറ്റി ഫേസ് 2 പവർ കട്ട്: 66/11kVA ഇലക്‌ട്രോണിക് സിറ്റി ഫേസ്-2 (വി വി സെന്‍റർ, ചൊക്കസാന്ദ്ര വി വി സെന്‍റർ, പ്രൈമൽ ടെക് പാർക്ക്) പ്രദേശത്ത് ഡിസംബർ 21-ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.- ഇലക്ട്രോണിക് സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനഗരമംഗലടെക് മഹീന്ദ്ര, ഇ.എച്ച്.ടി.ടാറ്റ ബിപി സോളാർ, 12-ാം പേസ്- 7th ഫേസ്, 11-ാം ഫേസ്, ആർ.ജി.എ. ഇൻഫ്രാസ്ട്രക്ചർ 1, 2, 9 ബി ഫേസ്ടെൽ, സ്റ്റേഷൻ ആക്‌സിൽരു, പരിസര പ്രദേശങ്ങൾ.

ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന മറ്റിടങ്ങൾ: ബനശങ്കരി സബ്‌സ്റ്റേഷൻ ( 10-3 വരെ ): ശ്രീനഗർ, ഹൊസകെരെഹള്ളി, പിഇഎസ് കോളേജ്, വീരബദ്രനഗർ, ബാക്ക് കോളനി, എൻവൈടി ലേഔട്ട്, ത്യാഗരാജനഗർ, ബസവനഗുഡി, ബിഎസ്കെ തേഡ് സ്റ്റേജ്, കട്ടാരിഗുപ്പെ, ഗിരിനഗർ ഫോര്‍ത്ത് സ്റ്റേജ്, ടി 1ലേ ഔട്ട്, 100 റിങ് റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

നിംഹാൻസ് സബ്‌സ്റ്റേഷനും ജയദേവ സബ്‌സ്റ്റേഷനും ( 10-3 വരെ )ഐബിഎംഎം, ആക്സെഞ്വർ, ഐബിഎം ഡി ബ്ലോക്ക്, ഗുരപ്പന പാല്യ, ശോബ മസാരിയ അപ്പാർട്ട്മെന്‍റ്, ബിജി റോഡ് റോഡ്, ബിടിഎം ഫസ്റ്റ് ഫേസ്. , വക്കീൽ സ്‌ക്വയർ ബിൽഡിംഗ്, മഡിവാള, മാരുതി നഗർ, ബിസ്മില്ല നഗർ, ശോഭ ഡെവലപ്പേഴ്‌സ്, ജയ്ഭീമ നഗർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.

വൃഷഭവതി, സർ എം.വി. ലേഔട്ട്, ബനശങ്കരി സബ്‌സ്റ്റേഷനുകൾ: – വൃഷഭാവതി: ബാപ്പുജിനഗർ, ഗംഗോണ്ടനഹള്ളി, ദീപാഞ്ജലിനഗർ, അത്തിഗുപ്പെ, പന്താരപ്പള്ളി, കെഞ്ചനഹള്ളി, രാജരാജേശ്വരി നഗർ, ബെറ്റനപ്പള്ളി, ഐഡിയൽ ഹോം, ഭെൽ ലേഔട്ട്, ജ്ഞാനഭാരതി, വിനായക ലേഔട്ട്, കെങ്കേരി ലേഔട്ട്, മൈലസാന്ദ്ര, വിശ്വസ്വാർ, ആർ. മുദ്ദീനപാളയം പരിസര പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

സർ എം.വി. ലേഔട്ട്: ഉല്ല മെയിൻ റോഡ്, പ്രസ് ലേഔട്ട്, റെയിൽവേ ലേഔട്ട്, ജ്ഞാനജ്യോതിനഗർ, മുനേശ്വരനഗർ, എംപിഎം ലേഔട്ട്, ഐടിഐ ലേഔട്ട്, കെങ്കുണ്ടെ, മല്ലത്തഹള്ളി, ഡി ഗ്രൂപ്പ് ലേഔട്ട്, ദൊഡ്ഡബസ്തി, ചിക്കബസ്തി, രാമസാന്ദ്ര, ഗായത്രി ലേഔട്ട്, സൊന്നേനഹള്ളി, അമ്മ ആശ്രമം, പരിസര പ്രദേശങ്ങൾ

ബനശങ്കരി: ഹനുമന്തനഗർ, ഗവിപുരം, ബസപ്പ ലേഔട്ട്, ശ്രീനഗർ, ബുൾ ടെമ്പിൾ, മൗണ്ട് ജോയ് റോഡ്, കെ ജി. നഗർ, ചാമരാജ്പേട്ട്, ടെലിഫോൺ എക്സ്ചേഞ്ച്, ശ്രീനഗർ, പൈപ്പ് ലൈൻ ഏരിയ, ഗിരിനഗർ രണ്ടാം ഘട്ടം, വിദ്യാപീഠം, സി.ടി.ബെഡ്, ത്യാഗരാജനഗർ, ബി എസ് കെ ഫസ്റ്റ് ഫേസ്, എൻ.ആർ. കോളനി, ഹൊസകെരെഹള്ളി, നാഗേന്ദ്ര ബ്ലോക്ക്, മുനേശ്വര് ബ്ലോക്ക്, ആവലഹള്ളി, കെ.ആർ. ഹോസ്പിറ്റൽ റോഡ്, ബിഡിഎ ലേഔട്ട്, പിഇഎസ് കോളേജ്, എൻടിവൈ ലേഔട്ട്, സുന്ദർ ഇൻഡസ്ട്രിയൽ ലേഔട്ട്, ബട്ടരായണപുര, ടെലികോം ലേഔട്ട്, കനകപുര റോഡ്, ബസവനഗുഡി, ശാസ്ത്രിനഗർ, ആവലഹള്ളി.

You may also like

error: Content is protected !!
Join Our WhatsApp Group