ബെംഗളൂരു: കണക്കിലധികം ബംഗ്ലാദേശികള്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നതിന്റെ നേരിട്ടുള്ള തെളിവായി ഒരു വീഡിയോ വൈറലാകുന്നു.റോഡില്‍ ചോദ്യം ചെയ്യുന്ന യുവാവിനോട് ഒരാള്‍ സംസാരിക്കുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ആരാണെന്ന് യുവാവ് ചോദിക്കുമ്ബോള്‍ , “ഞാൻ ബംഗ്ലാദേശില്‍ നിന്നാണ്. ഞാൻ ഇവിടെ ബേഗൂരിലാണ്”. എന്നെപ്പോലെ മൂവായിരത്തിലധികം ബംഗ്ലാ ജനത ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും മറ്റെയാള്‍ മറുപടി പറയുന്നു.
അപ്പോള്‍ നിങ്ങള്‍ക്ക് രേഖകള്‍ ഉണ്ടോ എന്ന് ചോദ്യം വരുന്നു. അതിന് അതെ, ഉണ്ട് എന്നാണ് മറുപടി. ഞങ്ങള്‍ക്ക് ആധാർ കാർഡ് ഉണ്ട്, വോട്ടർ കാർഡുമുണ്ട്. ഓരോ തവണയും ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും അയാള്‍ പറയുന്നു. സലിം ഞങ്ങള്‍ക്ക് അഭയം നല്‍കിയെന്ന് യുവാവ് പറഞ്ഞു. ഓർഗനൈസർ ആഴ്ചപ്പതിപ്പിന്റെ എക്സ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.അതിനിടെ ബംഗളൂരു പോലീസിന്റെ വിവിധ ഓപ്പറേഷമുകളില് നിരവധി ബംഗ്ലാദേശികളെയും റോഹിങ്ക്യൻ മുസ്ലീങ്ങളെയും കണ്ടെത്തുന്നുണ്ടെന്നു വാർത്തകളുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ നാടുകടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.