വീടിന് സമീപം ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ബെല്‍ത്തങ്ങാടി സെന്റ് തെരേസാസ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി എ.സ്റ്റീഫൻ (14) വൈദ്യുതാഘാതമേറ്റ് മരിച്ചു.തെങ്കാവിലെ പേരോടിത്തായ കട്ടെയില്‍ മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ക്രിസ്മസ് ആഘോഷത്തിനായി വീട് അലങ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വേണൂർ സ്റ്റേഷൻ ഓഫിസർ ഷൈല, മെസ്കോം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ക്ലെമന്റ് ബ്രാഗ്സ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
മൂന്നു വര്‍ഷത്തിനിടെ തദ്ദേശസ്വയംഭരണ വകുപ്പിലെ ജോലി ഉപേക്ഷിച്ചത് 110 എഞ്ചിനീയര്‍; സര്‍ക്കാര്‍ ജോലി വേണ്ടെന്ന് വെക്കാൻ യുവാക്കള്‍ക്ക് കാരണങ്ങള്‍ ഏറെയാണ്
കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പില്‍ എഞ്ചിനീയർമാർക്ക് ജോലി ചെയ്യാൻ താത്പര്യം കുറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 110 എഞ്ചിനീയർമാരാണ് തദ്ദേശസ്വയംഭരണവകുപ്പിലെ ജോലി ഉപേക്ഷിച്ചത്.തദ്ദേശസ്വയംഭരണവകുപ്പില്‍ നിന്നും ഇതിലും ചെറിയ തസ്തികളിലേക്ക് പോലും ജോലി മാറിയവരുമുണ്ടെന്നാണ് റിപ്പോർട്ട്. തദ്ദേശസ്വയംഭരണവകുപ്പില്‍ എഞ്ചിനീയർമാരുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായതോടെ പലയിടങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
ഒന്നിലേറെ കാരണങ്ങളാണ് തദ്ദേശസ്വയംഭരണവകുപ്പില്‍ എഞ്ചിനീയർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജോലി സമ്മർദ്ദമാണ് പ്രധാന പ്രശ്നമായി യുവ എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും സമ്മർദ്ദം പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമാണ്. ആകർഷകമല്ലാത്ത ശമ്ബളസ്കെയിലും തദ്ദേശസ്വയംഭരണ വകുപ്പിനോട് ബൈ പറയാൻ എഞ്ചിനീയർമാരെ പ്രേരിപ്പിക്കുന്നു. തദ്ദേശവകുപ്പ് ഏകീകരണത്തോടെ സ്ഥാനക്കയറ്റസാധ്യത കുറഞ്ഞതാണ് യുവ എഞ്ചിനീയർമാർ ജോലി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം.
ജോലിയുമായി ബന്ധപ്പെട്ട റിസ്കുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ് എന്നും യുവ എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പലപ്പോഴും ബലിയാടാകേണ്ടി വരാറുണ്ടെന്നും ഇവർ പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെപേരിലുള്ള കടുത്ത അച്ചടക്കനടപടിയും സങ്കീർണമായ പദ്ധതിനിർവഹണ ചട്ടങ്ങളും ജോലിയോടുള്ള താത്പര്യം നഷ്ടപ്പെടുത്തി. മറ്റ് വകുപ്പുകള്‍ ചെയ്തിരുന്ന സാങ്കേതികപരിജ്ഞാനം ആവശ്യമില്ലാത്ത പണികള്‍ എൻജിനിയർമാർക്ക് കൈമാറുന്നതും ഈ ജോലിയോടുള്ള എഞ്ചിനീയർമാരുടെ താത്പര്യം ഇല്ലാതാക്കുകയാണ്.
ജോലി ഉപേക്ഷിക്കുന്ന യുവ എൻജിനീയർമാരുടെ എണ്ണം കൂടിയതോടെ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. കരാർ നിയമനത്തിലൂടെ ആവശ്യമുള്ള ആളുകളെ കണ്ടെത്താനാണ് നീക്കം. ജില്ലാ എക്സിക്യുട്ടീവ് എൻജിനീയർമാർ തയ്യാറാക്കിയിട്ടുള്ള എംപാനല്‍ പട്ടികയില്‍നിന്ന് അടിയന്തരമായി നിയമനം നടത്താൻ വകുപ്പ് റൂറല്‍ ഡയറക്ടർ നിർദേശിച്ചു. തദ്ദേശവകുപ്പില്‍നിന്ന് അസിസ്റ്റന്റ് എൻജിനിയറായി വിരമിച്ചവരില്‍ വിജിലൻസ് കേസ്/ഓഡിറ്റ് പരാമർശം കാരണം നടപടിയുണ്ടായവരെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
ഇപ്പോള്‍ എൻജിനീയർമാരുടെ 88 ഒഴിവുണ്ട്. ദീർഘകാല അവധിയെടുത്തവരെക്കൂടി കണക്കിലെടുത്താല്‍ ഒഴിവ് നൂറിലേറെയാകും. ഓവർസിയർമാരുടെ ഒഴിവ് 150-ന് മുകളിലാണ്. എൻജിനീയർമാരില്ലാത്തതിനാല്, ഓവർസിയർക്ക് പൂർണ അധികാരം നല്‍കിയാണ് പല തദ്ദേശസ്ഥാപനങ്ങളിലും പദ്ധതിപ്രവർത്തനം നടത്തുന്നത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ പല പഞ്ചായത്തുകളിലും ഓവർസിയർമാരില്ല. വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ ജില്ലയായ പാലക്കാട്ട് 21 അസിസ്റ്റന്റ് എൻജിനിയറുടെ ഒഴിവുണ്ട്. എൻജിനീയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് ബ്ലോക്കില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത് കഴിഞ്ഞദിവസമാണ്.