ക്രിസ്മസ്- പുതുവത്സര സമയത്ത് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിൽ നിന്നും ചെന്നൈ, ബെംഗളൂരു, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസുകൾ കൂടി അധികമായി സര്‍വീസ് നടത്തും. സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണിത്.തിരുവനന്തപുരം – കോഴിക്കോട്-കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കുന്നതിനു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. കോഴിക്കോട് -തിരുവനന്തപുരം നാല് വോൾവോ ബസുകള്‍ , കോഴിക്കോട് – എറണാകുളം നാല് സർവിസുകളും അടക്കം എട്ട് ബസുകൾ കോഴിക്കോട് നിന്നും അധികമായി സർവീസ് നടത്തും.
നാല് മിന്നൽ, നാല് ലോഫ്ലോർ, മൂന്ന് ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ തിരുവനന്തപുരം – കണ്ണൂർ , തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ അധിക സർവീസ് നടത്തും.എറണാകുളം – കോഴിക്കോട്, അടൂർ – കോഴിക്കോട്, കൊട്ടാരക്കര – കോഴിക്കോട്, കുമിളി – കോഴിക്കോട്, എറണാകുളം – കണ്ണൂർ, എന്നിങ്ങനെ അഡീഷണൽ സർവീസുകളും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആവശ്യാനുസരണം ഓപ്പറേറ്റ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഖത്തര്‍ ലോക കപ്പ് നടന്നത് ഈ കൊല്ലമെന്ന് ; തവളയെ വരച്ചാല്‍ താറാവിന് മാര്‍ക്ക്; ചോദ്യ പേപ്പറില്‍ വൻ അബദ്ധങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
2024 ല്‍ നടന്ന ഖത്തർ ലോക കപ്പില്‍ ഗോള്‍ഡൻ ബൂട്ട് കിട്ടിയത് ആർക്കെന്ന ചോദ്യവുമായി വിദ്യാഭ്യാസ വകുപ്പ്.ഏഴാം ക്ലാസ് വിദ്യാർത്ഥികള്‍ക്കുള്ള ചോദ്യത്തിലാണ് ഈ ഭീമൻ അബദ്ധം കടന്നു കൂടിയത്. എന്നാല്‍ ഓപ്ഷൻസ് ആയി നല്‍കിയ ഉത്തരങ്ങളും തെറ്റായിരുന്നു. എമ്ബാപ്പെ ആണ് ശരിയുത്തരം എന്നിരിക്കെ, മെസ്സി നെയ്മർ റൊണാള്‍ഡോ, എമി മാർട്ടിനെസ് എന്നായിരുന്നു ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്.വലിയ അബദ്ധങ്ങളാണ് ഇത്തവണത്തെ ക്രിസ്തുമസ് പരീക്ഷയില്‍ കടന്നു കൂടിയത് . ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ നടന്ന പരീക്ഷാ നടത്തിപ്പില്‍ ഇത്രമാത്രം അബദ്ധങ്ങള്‍ കടന്നു വന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവം കാരണമാണ് എന്ന വിമർശനമാണ് ഉയരുന്നത്.
രണ്ടാംക്ലാസിലെ കുട്ടികള്‍ക്ക്, വരയ്ക്കുമ്ബോള്‍ തവളയെ കിട്ടുമായിരുന്നെങ്കിലും മാർക്ക് താറാവ് എന്ന ഉത്തരത്തിന് കൊടുക്കാനായിരുന്നു നിർദേശം. ഒന്നാംക്ലാസിലെ കുട്ടികളെ പഴയലിപി മാത്രമേ പഠിപ്പിക്കാവൂ എന്ന് അധ്യാപകർക്ക് കർശനനിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ചോദ്യപേപ്പറുകളെല്ലാം പുതിയ ലിപിയിലാണെന്നത് മറ്റൊരു വൈചിത്ര്യംസമഗ്രശിക്ഷാ കേരളയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്.