Home Featured ബി .ആര്‍ അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാര്‍ത്തിയ സംഭവം ;രണ്ട് പേര്‍ അറസ്റ്റില്‍

ബി .ആര്‍ അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാര്‍ത്തിയ സംഭവം ;രണ്ട് പേര്‍ അറസ്റ്റില്‍

by admin

മംഗളൂരു: ഡോ. ബി.ആർ. അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാർത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.ബിദർ നഗരത്തില്‍ നൗബാദ് ബസവേശ്വര സർകിളിന് സമീപമാണ് സംഭവം.വിലാസ്പൂർ ഗ്രാമത്തിലെ അവിനാഷ് ഉപ്പാർ (32), ദിഗംബർ പാട്ടീല്‍ (31) എന്നിവരാണ് പിടിയിലായത്.

വിലാസ്പൂർ സ്വദേശി കബീർദാസ് മേട്രേ നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.ജൻവാഡ പൊലീസ് സബ് ഇൻസ്‌പെക്ടർ ഹുലെപ്പ ഗൗഡഗോണ്ട്, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ, കോണ്‍സ്റ്റബിള്‍ ശിവശങ്കർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

തണുത്ത് വിറച്ച്‌ വരൻ കതിര്‍മണ്ഡപത്തില്‍ ബോധം കെട്ടുവീണു; വിവാഹത്തില്‍ നിന്ന് പിൻമാറി വധു

വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹചടങ്ങിന് അപ്രതീക്ഷിത്മായ ട്വിസ്റ്റ്.വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ തണുപ്പ് സഹിക്കാനാകാതെ വരൻ കതിർ മണ്ഡപത്തില്‍ ബോധം കെട്ടുവീണു. ഇതു കണ്ടയുടൻ വധു വിവാഹത്തില്‍ നിന്ന് പിൻമാറുകയും ചെയ്തു.ഡിസംബർ 15ന് ബിഹാറിലാണ് സംഭവം നടന്നത്. ഝാർഖണ്ഡിലെ ദിയോഖർ സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹമാണ് തീരുമാനിച്ചിരുന്നത്. വിവാഹദിവസം തന്നെയാണ് അസാധാരണമായ സംഭവങ്ങള്‍ നടന്നതും. സാധാരണ വരന്റെ നാട്ടിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

വധുവിന്റെ കുടുംബം ആഘോഷപൂർവം വരന്റെ നാട്ടിലെത്തും. എന്നാല്‍ ചില കാരണങ്ങളാല്‍ അങ്കിതയുടെ നാട്ടിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചത്. ഈ തലതിരിഞ്ഞ ആചാരത്തില്‍ അങ്കിത ആദ്യം മുതല്‍ ആശങ്കയിലായിരുന്നു. എങ്കിലും വധുവിന്റെ കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കവെ, അർണവ് പെട്ടെന്ന് ബോധം കെട്ടു വീഴുകയായിരുന്നു.പെട്ടെന്ന് തന്നെ വീട്ടുകാർ അർണവിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. ഡോക്ടറെത്തിയതിനു ശേഷമാണ് അർണവിന് ബോധം തെളിഞ്ഞത്. തണുപ്പാണ് പ്രശ്നമെന്ന് അർണവിന്റെ വീട്ടുകാർ പറഞ്ഞു.

അതോടെ അർണവിന്റെ ആരോഗ്യത്തെ കുറിച്ചും വധുവിന് ആശങ്കയായി. കാര്യമായ എന്തോ അസുഖമുള്ളതിനാലാണ് തണുപ്പു സഹിക്കാനാകാതെ അർണവ് ബോധം കെട്ടതെന്ന് അങ്കിത ഉറപ്പിച്ചു.ഇക്കാര്യം തന്റെ വീട്ടുകാരോട് പെണ്‍കുട്ടി പങ്കുവെച്ചു. അതിനു പിന്നാലെ വിവാഹത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. തർക്കം പരിഹരിക്കാൻ പൊലീസിനെ വിളിച്ചിട്ടും കാര്യമുണ്ടായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group