Home Featured മൈസൂര്‍ കൊട്ടാരത്തില്‍ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍; രാവിലെ 10 മുതല്‍ രാത്രി ഒൻപത് വരെ പ്രവേശനം

മൈസൂര്‍ കൊട്ടാരത്തില്‍ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍; രാവിലെ 10 മുതല്‍ രാത്രി ഒൻപത് വരെ പ്രവേശനം

by admin

മൈസൂർ കൊട്ടാരത്തില്‍ ഈ വർഷത്തെ പുഷ്പോത്സവം ഡിസംബർ 21 മുതല്‍ 31വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂർ പാലസ് ബോർഡ് അറിയിച്ചു.രാവിലെ 10 മുതല്‍ വൈകീട്ട് ഒൻപത് വരെയാണ് സന്ദർശകർക്ക് പ്രവേശനം.എല്ലാദിവസും വൈകീട്ട് ഏഴ് മുതല്‍ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താല്‍ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാകും. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്.

മേളയില്‍ 25,000-ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്.കൂടാതെ 35-ലധികമിനം പൂച്ചെടികളും ആറു ലക്ഷം വ്യത്യസ്തപ്പൂക്കളും ഊട്ടിയില്‍നിന്നെത്തിച്ച്‌ പ്രദർശിപ്പിക്കും. 25 വരെ എല്ലാദിവസവും വൈകീട്ട് വിവിധ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കും. പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചിന് മൈസൂരു ജില്ലാ മന്ത്രി ഡോ. എച്ച്‌.സി. മഹാദേവപ്പ നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

സുപ്രീംകോടതി ഉത്തരവെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിന്‍റെ വെര്‍ച്വല്‍ അറസ്റ്റ്; ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

വെർച്വല്‍ അറസ്റ്റില്‍ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്.ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്. കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്.

5 ലക്ഷം രൂപ ഡോക്ടറില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തില്‍ ഡോക്ടർ സഹകരിച്ചില്ല. ഡോക്ടറില്‍ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group