ബെംഗളൂരു കടന്നു പോകുന്നത് മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ്. ഡിസംബർ പകുതി കഴിഞ്ഞിട്ടും നഗഗരത്തില്‍ ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.ജനുവരി വരെ വടക്കുകിഴക്കൻ മണ്‍സൂണ്‍ നീണ്ടു നില്‍ക്കുന്നതിനാലാണ് ശൈത്യകാലം ഇനിയും ഇവിടെ പ്രഖ്യാപിക്കാത്തത്. അതുകൊണ്ട് തന്നെ മൂടിയ ആകാശവും മഴയും ഒക്കെയാണ് ഈ വർഷം ഡിസംബറിലെ കാഴ്ചകള്‍.എന്നാല്‍ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ അനുസരിച്ച് ബാംഗ്ലൂരിലെ രാത്രികാല താപനില വീണ്ടും താഴുകയാണ്.
ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന വിധത്തിലാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. നഗരത്തിലെ രാത്രികാല താപനില ഡിസംബറിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനങ്ങള്‍ .
14 വർഷം നീണ്ട റെക്കോർഡ്14 വർഷം മുൻപ് 2011 ഡിസംബർ 24 നാണ് ബെംഗളൂരു ഇതിനു മുൻപ് ഏറ്റവും കുറഞ്ഞ ഡിസംബർ രാത്രി താപനില ബെംഗളൂരുവില്‍ അനുഭവപ്പെട്ടത്. അന്ന് 12.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. നാളെ ഡിസംബർ 17 ന് രാത്രി ഇതിലും താഴെ താപനില പോകുവാനുള്ള സാധ്യതയാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ പ്രവചനം വകുപ്പ് ചൊവ്വാഴ്ച രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 12.4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില: ബെംഗളൂരുവിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ട ദിവസം നോക്കിയാല്‍ നൂറ്റാണ്ടുകള്‍ പിന്നിലോട്ട് പോകണം. 1884 ജനുവരി 13 ന് 7.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു അനുഭവപ്പെട്ടത്. അതേസമയം, ഡിസംബറിലെ എക്കാലത്തെയും കുറഞ്ഞ താപനില 8.9 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് ഡിസംബർ 29, 1883 ന് രേഖപ്പെടുത്തി. 1980 നും 2010 നും ഇടയില്‍ ഡിസംബറിലെ ശരാശരി കുറഞ്ഞ താപനില 16.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
അതേസമയം, ഈ കാലയളവില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഡിസംബറിലല്ല ണ്‍ന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഈ സമയങ്ങളില് ജനുവരി മാസത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശരാശരി താപനില 15.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു അനുഭപ്പെട്ടിരുന്നതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബെംഗളൂരു ഡിസംബർ ശരാശരി കുറഞ്ഞ താപനില:ഡിസംബർ മാസത്തില്‍ പൊതുവേ കുറഞ്ഞ താപനിലയാണ് ബെംഗളൂരുവില്‍ അനുഭവപ്പെടുന്നത്, സാധാരണ ഈ ദിവസങ്ങളില്‍ 15.7 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തിലുള്ളത്.ഡിസംബർ 15 ഞായറാഴ്ച ബാംഗ്ലൂരില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 15.5 ഡിഗ്രി സെല്‍ഷ്യസാണ്. ബെംഗളൂരു രാജ്യാന്തര വിമാനത്താവള മേഖലയില്‍ ഞായറാഴ്ച 14.5 ഡിഗ്രി സെല്‍ഷ്യസും എച്ച്‌എഎല്‍ എയർപോർട്ട് മേഖലയില്‍ 14.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ:വരും ദിവസങ്ങളില്‍ പൊതുവേ മികച്ച കാലാവസ്ഥയാണ് ബെംഗളൂരുവില്‍ പ്രതീക്ഷിക്കുന്നത്. അതിരാവിലെ നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് നിറഞ്ഞ അവസ്ഥയുണ്ടായേക്കും. എന്നിരുന്നാലും പിന്നീട് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇനി കുറച്ച് ദിവസങ്ങളില്‍ ബാംഗ്ലൂരിലെ കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും രാത്രികാലങ്ങളില്‍ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസും ആണ് പ്രതീക്ഷിക്കുന്നത്ബെംഗളൂരുവില്‍ നിലവില്‍ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം മഴയാണ്. കഴിഞ്ഞ ആഴ്ച്ചകളില്‍ തീരത്ത് ന്യൂനമർദ്ദം മൂലമുണ്ടായ തുടർച്ചയായി പെയ്ത മഴയാണ് ബെംഗളുരുവിലെ ഡിസംബറിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണം.