Home Featured ബി.എം.ടി.സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദനം

ബി.എം.ടി.സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദനം

by admin

ബംഗളൂരു: നഗരത്തില്‍ റോഡില്‍വെച്ചുണ്ടായ തർക്കത്തിനിടെ ബി.എം.ടി.സി ഡ്രൈവറെ യുവതി മർദിച്ചതായി പരാതി. കാമാക്ഷി പാളയ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ജാലഹള്ളി ക്രോസ് ഭാഗത്തുനിന്ന് കെ.ആർ മാർക്കറ്റിലേക്ക് വരികയായിരുന്നു ബി.എം.ടി.സി ബസ്. സുമനഹള്ളി ബ്രിഡ്ജിലെത്തിയപ്പോള്‍ ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലുരസി. ഇതോടെ യാത്രക്കാരി നിലത്തുവീണു. കുപിതയായ യാത്രക്കാരി ബസില്‍ കയറി ഡ്രൈവറെ മർദിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം കണ്ടുനിന്ന മറ്റൊരാളും മർദനത്തില്‍ പങ്കുചേർന്നു. ഒടുവില്‍ നാട്ടുകാർ ഇടപെട്ട് യുവതിയെ പൊലീസിന് കൈമാറുകയായിരുന്നു. ബസ് ഡ്രൈവർ അമരേഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ യുവതിയും പരാതി നല്‍കി.

ബാല രണ്ട് തവണ വീട്ടില്‍ വിളിച്ച്‌ വരുത്തി അടിച്ചു; കേസില്ലെന്ന് പറഞ്ഞതിന് കാരണം’ -സന്തോഷ് വര്‍ക്കി

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചർച്ചയാകുന്നയാഴാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. അടുത്ത കാലത്ത് ഇയാളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി.സന്തോഷ് വർക്കിയെ വിമർശിച്ച്‌ കൊണ്ട് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ താരങ്ങള്‍ക്കൊപ്പമുള്ള തന്റെ അനുഭവവും താരങ്ങളെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെക്കുകയാണ് സന്തോഷ് വർക്കി. നടൻ ബാല തന്നെ മർദ്ദിച്ചിട്ടുണ്ടെന്ന് സന്തോഷ് വർക്കി പറയുന്നു. ബാല രണ്ട് തവണ എന്നെ വീട്ടില്‍ വിളിച്ച്‌ വരുത്തി അടിച്ചിട്ടുണ്ട്. കേസില്ലെന്ന് പറഞ്ഞതിന് കാരണം പുള്ളി വളരെ ഇമോഷണലായ ആളാണ്. ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം.

സ്നേഹം വന്നാല്‍ സ്നേഹം. വൈരാഗ്യം വന്നാല്‍ ഭയങ്കര വൈരാഗ്യം. ചെകുത്താനും (സോഷ്യല്‍ മീഡിയ പേഴ്സണാലിറ്റി) ബാലയും അയ്യപ്പനും കോശിയും പോലെയാണ്. രണ്ട് പേരെയും ഒന്നിപ്പിക്കാനാണ് ഞാൻ നോക്കിയത്. രണ്ട് പേർക്കും രണ്ട് പേരുടേതായ പോസിറ്റീവും നെഗറ്റീവുമുണ്ട്.ഞാൻ ചെകുത്താന് അടുത്ത് പോകുന്നത് ബാലയ്ക്കും ബാലയ്ക്ക് അടുത്ത് പോകുന്നത് ചെകുത്താനും ഇഷ്ട‌മല്ല. പക്ഷെ രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും സന്തോഷ് വർക്കി പറഞ്ഞു. താൻ താരങ്ങള്‍ക്ക് കൈ കൊടുക്കുന്നത് നല്ല അർത്ഥത്തിലാണെന്ന് സന്തോഷ് വർക്കി പറയുന്നു. നിഷ്കളങ്കമായി തന്നെയാണ് ഞാൻ കൈ കൊടുത്തത്.

പക്ഷെ അന്ന് എനിക്ക് കൈ തരാതെ പോയതിന് ഒരുപാട് പേർ ഒരു ആർട്ടിസ്റ്റിനെ അറ്റാക്ക് ചെയ്തു.അവർ ജാഡയല്ല കാണിച്ചത്. അവർ പോകാനുള്ള തിരക്കിലായിരുന്നു. അതിനെ വളച്ചൊടിച്ച്‌ സോഷ്യല്‍ ഭയങ്കര പ്രശ്നമുണ്ടാക്കിയെന്നും സന്തോഷ് വർക്കി പറഞ്ഞു. നടി നിത്യ മേനോനെക്കുറിച്ചും സന്തോഷ് വർക്കി സംസാരിച്ചു. വളരെ ടഫ് ആയ വ്യക്തിത്വമുള്ളയാളാണ്. ഐശ്വര്യ ലക്ഷ്മി നല്ല നടിയാണ്. കുറേക്കൂടി നല്ല വ്യക്തിയാണെന്ന് തോന്നിയിട്ടുണ്ട്. നിഖില വിമല്‍ ബോള്‍ഡാണ്, പക്ഷെ ചളി കുറച്ച്‌ കൂടുന്നുണ്ട്.

l

You may also like

error: Content is protected !!
Join Our WhatsApp Group