ബെംഗളൂരു : ബെംഗളൂരുവിലെ സർജാപുരയിൽ’സ്വിഫ്റ്റ് സിറ്റി’ (സ്റ്റാർട്ടപ്പ്, വർക്ക് സ്പെയിസ്, ഇന്റലിജൻസ്, ഫിനാൻസ്, ടെക്നോളജി സിറ്റി) സ്ഥാപിക്കാൻ കർണാടക സർക്കാർ.നഗരത്തിൽ ഇലക്ട്രോണിക് സിറ്റിക്കും ഐ.ടി.പി.എലിനും ശേഷം വരുന്ന വലിയ ഇനവേഷൻ ഹബ്ബായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.സ്ഥലം പാട്ടത്തിനെടുക്കുകയോ വിലയ്ക്കുവാങ്ങുകയോ ചെയ്യാം. വിജയപുരയിലും ഹുബ്ബള്ളിയിലുമുൾപ്പെടെ അഞ്ചുസ്ഥലങ്ങളിൽ മിനി ക്വിൻ സിറ്റികൾ (നോളജ്, വെൽബിയിങ്, ആൻഡ് ഇനവേഷൻ സിറ്റി) സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിന്റെ വിശദാംശങ്ങൾ അടുത്തവർഷം ബെംഗളൂരുവിൽനടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.ഇതിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യംനൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ആയിരം ഏക്കർ സ്ഥലത്താണ് സ്വിഫ്റ്റ് സിറ്റി സ്ഥാപിക്കുന്നതെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.നഗരത്തിലെ ഐ.ടി.ഹബ്ബുകൾക്കടുത്തായിരിക്കുമിത്. സ്വിഫ്റ്റ് സിറ്റിയിൽനിന്ന് ദേശീയപാതാ 44, ദേശീയപാതാ 48 എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാണ്.
ആയിരക്കണക്കിനാളുകൾക്ക് തൊഴിലവസരങ്ങൾ ഇവിടെയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.150 മീറ്റർ വീതിയിലുള്ള റോഡുകളും മികച്ച ഓഫീസുകളും കോ-വർക്കിങ് സ്പെയ്സുകളും റെസിഡൻഷ്യൽ ബ്ലോക്കുകളും സ്കൂളുകളും സ്വിഫ്റ്റ് സിറ്റിയിൽ നിർമിക്കും. ഇതിനകത്ത് 5000 മുതൽ 20,000 വരെ ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥലം സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കും.
മൂന്ന് കുരങ്ങന്മാര്’ : നയന്‍താരയുടെ വാക്ക് ശരമേറ്റ യൂട്യൂബര്‍മാര്‍ പ്രതികരിച്ചു, പുതിയ വിവാദം
അടുത്തിടെ നയന്‍താരയുമായി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.ധനുഷുമായുള്ള വിഷയം അടക്കം നയന്‍താര ഈ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്. എന്നാല്‍ ഇത് അഭിമുഖത്തില്‍ തമിഴിലെ സിനിമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വലൈപേച്ച് എന്ന ചാനലിനെതിരെ നയന്‍താര പ്രതികരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തമിഴ് ചലച്ചിത്ര രംഗത്ത് നയൻതാരയ്ക്ക് എന്തൊക്കെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന ചോദ്യത്തിന് നടി പ്രതികരിച്ചത് ഇങ്ങനെയാണ് “അത്തരം വിമര്‍ശനം വളരെ പരുഷമാണ്, പക്ഷേ ചിലപ്പോള്‍ ഇത് അല്‍പ്പം തമാശയുമാണ്.
പൊതുവായ വിമർശനങ്ങളും ട്രോളിംഗുകളും ഉണ്ട്, എന്നാല്‍ മറ്റ് ചിലരുണ്ട് യൂട്യൂബര്‍മാരാണ് അവര്‍ അവർ വളരെ തമാശക്കാരാണ്. അവ അത്ര വലുതല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അവരെ അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.അവർ എപ്പോഴും എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്, അവർ 50 എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍, 45 എണ്ണത്തില്‍ ഞാന്‍ വിഷയമാകും. എന്തുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ ശരിക്കും ഒരു സമയത്ത് അന്വേഷിച്ചു. നായന്‍താരയുടെ പേര് ഉള്‍പ്പെടുന്ന വീഡിയോയ്ക്ക്. ഒരുപാട് വ്യൂ കിട്ടും അതു വഴി പണം കിട്ടും എന്നാണ് അവര്‍ പറഞ്ഞതായി ഞാന്‍ അറിഞ്ഞത്.
അപ്പോള്‍ ഞാൻ ആലോചിച്ചത് ഞാന്‍ പണമുണ്ടാക്കുന്നതിനെക്കുറിച്ചോ ധനുഷ് പണമുണ്ടാക്കുന്നതിനെക്കുറിച്ചോ മറ്റാരെങ്കിലും പണമുണ്ടാക്കുന്നതിനെക്കുറിച്ചോ അവർ സംസാരിക്കുന്നത് വളരെ തമാശയാണ്, കാരണം അവർ യഥാർത്ഥത്തില്‍ ഗോസിപ്പിലൂടെ പണം സമ്ബാദിക്കുന്നവരാണ് “.ഞാൻ അവരെ കാണുമ്ബോള്‍ ഈ മൂന്ന് കുരങ്ങ് പ്രതിമയെ ഓര്‍മ്മവരും. അവർ മോശമായി കേള്‍ക്കുന്നില്ല, കാണുന്നില്ല, പറയുന്നില്ല. എന്നാല്‍ ഇവരുടെ സ്വഭാവം അതിന് നേരെ തിരിച്ചാണ്” നയന്‍താര ശക്തമായി പ്രതികരിച്ചു.