നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മകന് ഷഹീന് സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാരം സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.
അയല്‍ സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന വന്ദേഭാരത് കേരളത്തിലേക്ക്: മലയാളികള്‍ക്ക് നേട്ടമാകുന്ന സര്‍വീസ്
ഗോവയില്‍ നിന്ന് മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുമെന്ന പ്രഖ്യാപനം മാസങ്ങള്‍ക്ക് മുമ്ബ് പുറത്തുവന്നിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ കോഴിക്കോട്ടേക്ക് സർവീസ് ദീർഘിപ്പിക്കുന്ന കാര്യത്തില്‍ റെയില്‍വെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എംകെ രാഘവൻ എംപി അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയെന്ന് എംപി പറഞ്ഞു.
ഈ വന്ദേഭാരത് സർവീസ് കേരളത്തിലേക്ക് സർവീസ് നടത്തുന്നതോടെ സംസ്ഥാനത്തെ ആകെ വന്ദേഭാരതുകളുടെ എണ്ണം മൂന്നാവും. അടുത്തിടെ കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ സർവീസ് നടത്തിയെങ്കിലും പിന്നീട് അത് നിർത്തുകയായിരുന്നു. നിലവില്‍ ഗോവയില്‍ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് നഷ്ടത്തിലാണെന്നാണ് റിപ്പോർട്ട്. മിക്ക ദിവസങ്ങളിലും പകുതി സീറ്റ് കാലിയായിട്ടാണ് സർവീസ് നടത്തുന്നത്. ഇത് കേരളത്തിലേക്ക് നീട്ടുന്നതോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സമയക്രമം നടപ്പാക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ ചർച്ച നടക്കുന്നത്. അത് പൂർത്തിയാകുന്നതോടെ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കുമെന്ന് എംപി അറിയിച്ചു. ഗോവ- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നതില്‍ മന്ത്രി അശ്വനി വൈഷ്ണവ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസും പറഞ്ഞിരുന്നു.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ബംഗളൂരുവില്‍ നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 എന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടാൻ റെയില്‍വെ ബോർഡ് തീരുമാനമെടുത്തത്. പത്ത് മാസങ്ങള്‍ക്ക് മുമ്ബാണ് റെയില്‍വെ ബോർഡ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
എന്നാല്‍ കർണാടകയിലെ ബിജെപി എംപിമാരുടെ എതിർപ്പിനെത്തുടർന്നാണ് നടപടി വൈകുന്നതെന്നാണ് വിവരം. എന്നാല്‍ മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന നീക്കമായതിനാല്‍ ബിജെപി കേരളഘടകം ട്രെയിൻ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യത്തിന്റെ കൂടെയാണ്. അധികം താമസിയാതെ തീരുമാനം നടപ്പിലാക്കുമെന്നാണ് യാത്രക്കാരും ജനപ്രതിനിധികളും കരുതുന്നത്.